April 10, 2025
 
Advertisement

ELECTRIC GUITAR

TOP LINE

LATEST

TUTORIALS

HIGHLIGHT

PERFORMANCE

രമ്യ നമ്പീശന്‍ അമ്മയാകുന്നു

By smug - Sunday, June 16, 2013

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം രമ്യ നമ്പീശന്‍ മലയാള സിനിമയില്‍ സജീവമാകുന്നു. ഇംഗ്ലീഷിനും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനും ശേഷം ഫിലിപ്‌സ് ആന്റ് ദ മങ്കീസ് പെന്‍ എന്ന പുതിയ സിനിമയിലാണ് ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത പുതിയ മുഖവുമായി രമ്യ എത്തുന്നത്. സിനിമയില്‍ പത്തു വയസുകാരന്റെ അമ്മയായിട്ടാണ് രമ്യ വേഷമിടുന്നത്.
നവാഗതനായ റോജിന്‍ തോമസും ഷാനില്‍ മുഹമ്മദും ചേര്‍ന്നൊരുക്കുന്ന ചിത്രത്തില്‍ മുസ്ലീം പെണ്‍കുട്ടിയായാണ് രമ്യ അഭിനയിക്കുന്നത്. പിഗ്മാന്‍, ഇംഗ്ലീഷ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ജയസൂര്യയാണ് രമ്യയുടെ നായകന്‍.
ചെറുപ്പത്തില്‍ വിവാഹിതരും രക്ഷിതാക്കളുമായ രണ്ട് പേരുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ബാലതാരമായും നായികയായും മലയാള സിനിമയില്‍ എത്തിയ സനൂഷയുടെ സഹോദരന്‍ സനൂപും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നു.
എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് സാന്ദ്രാ തോമസാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് രമ്യയുടെ സഹോദരനായ രാഹുല്‍ സുബ്രമണ്യനാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Pages 22123456 »
Advertisement