April 09, 2025
 
Advertisement

ELECTRIC GUITAR

TOP LINE

LATEST

TUTORIALS

HIGHLIGHT

PERFORMANCE

വി.ദക്ഷിണാമൂര്‍ത്തി ഓര്‍മ്മയായി

അന്തരിച്ച പ്രസിദ്ധസംഗീത സംവിധായകന്‍ വി.ദക്ഷിണാമൂര്‍ത്തിയുടെ മൃതദേഹം 4.30 ഓടെ ചെന്നൈ മൈലാപൂരിലെ ത്രിപ്ലിക്കല്‍ ശ്മശാനത്തില്‍ സംസ്ക്കരിച്ചു. ശനിയാഴ്ച രാവിലെ മൈലാപൂരിലെ ബാലകൃഷ്ണ റോഡ്‌ ശാന്തി അപാര്‍ട്മെന്‍റിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വെച്ച മൃതദേഹത്തില്‍ നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാറിനു വേണ്ടി മന്ത്രി കെ.സി. ജോസഫ് അന്തിമോപചാരമര്‍പ്പിച്ചു. കൂടാതെ, മമ്മൂട്ടി, ശ്രീകുമാരന്‍ തമ്പി, ഇളയരാജ, ജയഭാരതി, എം. ജയചന്ദ്രന്‍, ശരത്, പി. സുശീല, സുജാത, വിദ്യാസാഗര്‍ തുടങ്ങിയവരും അന്തിമോപചാരമര്‍പ്പിക്കാനത്തെി. [...] Read full story »

പ്രശസ്ത സംഗീത സംവിധായകന്‍ വി.ദക്ഷിണാമൂര്‍ത്തി അന്തരിച്ചു

കര്‍ണ്ണാടക സംഗീതജ്ഞനും, സുപ്രസിദ്ധ ചലച്ചിത്ര സംഗീതസംവിധായകനുമായ വി. ദക്ഷിണാമൂര്‍ത്തി(94) അന്തരിച്ചു. മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളില്‍ 125ലേറെ സിനിമകളില്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. ചെന്നൈയിലെ മൈലാപൂരില്‍ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ചെന്നൈയില്‍ നടക്കും. പാര്‍വ്വതി അമ്മാളുടേയും, ഡി. വെങ്കടേശ്വര അയ്യരുടേയും മകനായി 1919 ഡിസംബര്‍ 22ന് ആലപ്പുഴയിലാണ് ദക്ഷിണാമൂര്‍ത്തി ജനിച്ചത്. അമ്മയായിരുന്നു ദക്ഷിണാമൂര്‍ത്തിയുടെ ആദ്യ ഗുരു. ത്യാഗരാജ സ്വാമികളുടെ കീര്‍ത്തനങ്ങളും മറ്റും ചെറുപ്പത്തില്‍ തന്നെ ദക്ഷിണാമൂര്‍ത്തി മനസ്സിലാക്കിയിരുന്നു. പത്താം ക്ലാസ്സിനു [...] Read full story »

വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: ഈദുള്‍ ഫിത്തര്‍ പ്രമാണിച്ച് ഓഗസ്റ്റ് എട്ടാം തീയതി വ്യാഴാഴ്ച സംസ്ഥാനത്തെ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഒന്‍പതാം തീയതി വെള്ളിയാഴ്ച സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. [...] Read full story »

മുല്ലപ്പള്ളി രാമചന്ദ്രന്‍ , സംസ്ഥാന പോലീസിനെതിരേ

സംസ്ഥാന പോലീസിനെതിരേ മുല്ലപ്പള്ള രാമചന്ദ്രന്‍. രാഷ്ട്രീയ കൊലപാതകങ്ങള്‍ തെളിയിക്കാന്‍ കേരള പോലീസിന് കഴിയുന്നില്ലെന്നും പോലീസിന്റെ അവിഹിത കൂട്ടുകെട്ട് മൂലമാണിതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കേരള പോലീസിന്റെ കഴിവുകേടാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊല്ലപ്പെട്ട കേസിന്റെ പുനരന്വേഷണം സിബിഐയ്ക്കു വിട്ട കാര്യം പരാമര്‍ശിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സോളാര്‍ കേസിന്റെ അന്വേഷണത്തില്‍ ആര്‍ക്കും തൃപ്തിക്കേടില്ല. നിങ്ങള്‍ക്ക് കുറച്ചുപേര്‍ക്ക് മാത്രമേ ഇക്കാര്യത്തില്‍ അതൃപ്തിയുളളൂവെന്നും [...] Read full story »

ഋഷിരാജ് സിംഗിന് പോലീസ് കംപ്ലെയിന്റ്‌സ് അഥോറിറ്റിയുടെ വിമര്‍ശനം

എഡിജിപി ഋഷിരാജ് സിംഗിന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള പരാതികള്‍ പരിഗണിക്കുന്ന പോലീസ് കംപ്ലെയിന്റ്‌സ് അഥോറിറ്റിയുടെ വിമര്‍ശനം. 2006 ലെ വ്യാജ സിഡി റെയ്ഡുകളുമായി ബന്ധപ്പെട്ട പരാതിയില്‍ ആവര്‍ത്തിച്ച് നോട്ടീസ് നല്‍കിയിട്ടും അഥോറിറ്റിക്ക് മുന്‍പില്‍ ഹാജരായില്ലെന്ന് കാണിച്ചാണ് വിമര്‍ശനം. ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് സംസ്ഥാനത്ത് മടങ്ങിയെത്തിയിട്ടും അഥോറിറ്റിയെ ബന്ധപ്പെടാന്‍ ഋഷിരാജ് സിംഗ് തയാറായിട്ടില്ലെന്നും ഈ നടപടി അച്ചടക്ക ലംഘനമാണെന്നും അഥോറിറ്റി ചെയര്‍മാന്‍ ജസ്റ്റീസ് ബാലചന്ദ്രന്‍ ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും അയച്ച [...] Read full story »

മമ്മൂട്ടിയുടെ മാത്തുക്കുട്ടിക്ക് 5.75 കോടി സാറ്റലൈറ്റ്,സര്‍വകാല റെക്കോഡ്, നിര്‍മ്മാണം പൃഥ്വിരാജ്

മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സാറ്റ്ലൈറ്റ് റൈറ്റ് തുക സ്വന്തം ആക്കി എന്നാ ബഹുമതിയോടെKadal Kadannu Oru Maathukutty തിയേറ്ററുകളിലേക്ക് ... !!5 കോടി 75 ലക്ഷം രൂപക്കാണ് ഈ ചിത്രത്തിന്റെ സാറ്റ് ലൈറ്റ് റൈറ്റ് പ്രമുഖ ചാനലായ ഏഷ്യാനെറ്റ്‌ സ്വന്തമാക്കിയത് !!! പൃഥ്വിരാജ് നിര്‍മ്മിക്കുന്ന മമ്മൂട്ടി ചിത്രം കടല്‍ കടന്നൊരു മാത്തുക്കുട്ടി തീയേറ്ററിലെത്തും മുന്‍പേ കോടികള്‍ വാരി. പ്രമുഖ ചാനല്‍ 5.75 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ [...] Read full story »

ജയസൂര്യയുടെ റോഡ് പണിയ്‌ക്കെതിരെ നഗരസഭ രംഗത്ത്; അറ്റകുറ്റ പണി നടത്തിയത് നിയമലംഘനം

കൊച്ചി : നടന്‍ ജയസൂര്യ റോഡില്‍ അറ്റകുറ്റപണി നടത്തിയതിനെതിരെ കൊച്ചി നഗരസഭ രംഗത്തെത്തിയിരിക്കുന്നു. റോഡിലെ കുഴികളടയ്ക്കാന്‍ നടന്‍ ജയസൂര്യയുടെ നേതൃത്വത്തില്‍ റോഡിലെ കുഴികള്‍ മെറ്റലിട്ട് നികത്തിയിരുന്നു. ജയസൂര്യയുടെ നല്ലമനസ്സിനൊപ്പം നില്ക്കാന്‍ അന്ന് നാട്ടുകാരും ഉണ്ടായിരുന്നു. എന്നാല്‍ മെറ്റല്‍ മാത്രം ഇട്ടത് അപടകടങ്ങള്‍ വര്‍ധിപ്പിച്ചുവെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് തങ്ങള്‍ക്ക് നിരവധി പരാതിയില്‍ ലഭിച്ചിട്ടുണ്ടെന്നും നഗരസഭ മേയര്‍ ടോണി ചമ്മിണി അറിയിച്ചു. പരാതികള്‍ പൊതുമരാമത്ത് വകുപ്പിന് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. [...] Read full story »

Pages 22123456 »
Advertisement