Advertisement

Latest News

അന്തരിച്ച പ്രസിദ്ധസംഗീത സംവിധായകന്‍ വി.ദക്ഷിണാമൂര്‍ത്തിയുടെ മൃതദേഹം 4.30 ഓടെ ചെന്നൈ മൈലാപൂരിലെ ത്രിപ്ലിക്കല്‍ ശ്മശാനത്തില്‍ സംസ്ക്കരിച്ചു.
ശനിയാഴ്ച രാവിലെ മൈലാപൂരിലെ ബാലകൃഷ്ണ റോഡ്‌ ശാന്തി അപാര്‍ട്മെന്‍റിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വെച്ച മൃതദേഹത്തില്‍ നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാറിനു വേണ്ടി മന്ത്രി കെ.സി. ജോസഫ് അന്തിമോപചാരമര്‍പ്പിച്ചു. കൂടാതെ, മമ്മൂട്ടി, ശ്രീകുമാരന്‍ തമ്പി, ഇളയരാജ, ജയഭാരതി, എം. ജയചന്ദ്രന്‍, ശരത്, പി. സുശീല, സുജാത, വിദ്യാസാഗര്‍ തുടങ്ങിയവരും അന്തിമോപചാരമര്‍പ്പിക്കാനത്തെി.
മലയാളത്തിലും കര്‍ണ്ണാടക സംഗീതത്തിലും തന്‍റേതായ വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം ഇന്നലെ വൈകീട്ട് എട്ടു മണിയോടെയാണ് അന്തരിച്ചത്.
ഭാര്യ: കല്യാണി. രണ്ട് പെണ്‍മക്കളുള്‍പ്പെടെ മൂന്ന് മക്കളുണ്ട്.
കര്‍ണ്ണാടക സംഗീതജ്ഞനും, സുപ്രസിദ്ധ ചലച്ചിത്ര സംഗീതസംവിധായകനുമായ വി. ദക്ഷിണാമൂര്‍ത്തി(94) അന്തരിച്ചു. മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളില്‍ 125ലേറെ സിനിമകളില്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. ചെന്നൈയിലെ മൈലാപൂരില്‍ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ചെന്നൈയില്‍ നടക്കും.
പാര്‍വ്വതി അമ്മാളുടേയും, ഡി. വെങ്കടേശ്വര അയ്യരുടേയും മകനായി 1919 ഡിസംബര്‍ 22ന് ആലപ്പുഴയിലാണ് ദക്ഷിണാമൂര്‍ത്തി ജനിച്ചത്. അമ്മയായിരുന്നു ദക്ഷിണാമൂര്‍ത്തിയുടെ ആദ്യ ഗുരു. ത്യാഗരാജ സ്വാമികളുടെ കീര്‍ത്തനങ്ങളും മറ്റും ചെറുപ്പത്തില്‍ തന്നെ ദക്ഷിണാമൂര്‍ത്തി മനസ്സിലാക്കിയിരുന്നു. പത്താം ക്ലാസ്സിനു ശേഷമാണ് ദക്ഷിണാമൂര്‍ത്തി കര്‍ണ്ണാടിക് സംഗീതം അഭ്യസിക്കുന്നത്. തിരുവനന്തപുരത്തുള്ള വെങ്കിടാചലം പോറ്റി ആയിരുന്നു ഇദ്ദേഹത്തിന്റെ ഗുരു. പിന്നീട് കര്‍ണ്ണാടിക് സംഗീതത്തില്‍ കൂടുതല്‍ അറിവ് നേടി.
കെ. കെ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍, കുഞ്ചാക്കോ നിര്‍മ്മിച്ച് പുറത്തിറങ്ങിയ നല്ല തങ്ക എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി ദക്ഷിണാമൂര്‍ത്തി സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. കെ. ജെ. യേശുദാസിന്റെ പിതാവായ അഗസ്റ്റിന്‍ ജോസഫായിരുന്നു ഈ ചിത്രത്തിലെ നായകന്‍. ഈ ചിത്രത്തിലെ ഒരു ഗാനവും അഗസ്റ്റിന്‍ ജോസഫ് പാടുകയുണ്ടായി. യേശുദാസിനും, യേശുദാസിന്റെ മകന്‍ വിജയ് യേശുദാസിനും ദക്ഷിണാമൂര്‍ത്തിയുടെ ഗാനങ്ങള്‍ പാടാന്‍ അവസരം ലഭിച്ചിട്ടുണ്ട്.
പ്രശസ്ത ചലച്ചിത്ര, സീരിയല്‍ സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി രചിച്ച ധാരാളം ഗാനങ്ങള്‍ക്കും ദക്ഷിണാമൂര്‍ത്തി ഈണം പകര്‍ന്നിട്ടുണ്ട്. എ. ആര്‍. റഹ്മാന്റെ പിതാവ് ആര്‍. കെ. ശേഖര്‍ കുറച്ച് ചിത്രങ്ങളില്‍ ദക്ഷിണാമൂര്‍ത്തിയുടെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദക്ഷിണാമൂര്‍ത്തി പ്രശസ്തരായ പല ഗായകരുടേയും, സംഗീത സംവിധായകരുടേയും ഗുരുവും കൂടിയായിരുന്നു. പി. ലീല, പി. സുശീല, കല്ല്യാണി മേനോന്‍, ഇളയരാജ തുടങ്ങിയവര്‍ ഇവരില്‍ ചിലരാണ്.
അമ്പത് വര്‍ഷത്തിലേറെ സംഗീത സംവിധാന രംഗത്ത് സജീവമായിരുന്ന ദക്ഷിണാമൂര്‍ത്തി 2008ല്‍ തന്റെ തൊണ്ണൂറാം വയസില്‍ സംഗീത സംവിധാന മേഖലയില്‍ നിന്നും വിരമിച്ചു. മിഴികള്‍ സാക്ഷി ആയിരുന്നു അവസാനചിത്രം. 859 പാട്ടുകള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചു.
തിരുവനന്തപുരം: ഈദുള്‍ ഫിത്തര്‍ പ്രമാണിച്ച് ഓഗസ്റ്റ് എട്ടാം തീയതി വ്യാഴാഴ്ച സംസ്ഥാനത്തെ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഒന്‍പതാം തീയതി വെള്ളിയാഴ്ച സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാന പോലീസിനെതിരേ മുല്ലപ്പള്ള രാമചന്ദ്രന്‍. രാഷ്ട്രീയ കൊലപാതകങ്ങള്‍ തെളിയിക്കാന്‍ കേരള പോലീസിന് കഴിയുന്നില്ലെന്നും പോലീസിന്റെ അവിഹിത കൂട്ടുകെട്ട് മൂലമാണിതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കേരള പോലീസിന്റെ കഴിവുകേടാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊല്ലപ്പെട്ട കേസിന്റെ പുനരന്വേഷണം സിബിഐയ്ക്കു വിട്ട കാര്യം പരാമര്‍ശിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സോളാര്‍ കേസിന്റെ അന്വേഷണത്തില്‍ ആര്‍ക്കും തൃപ്തിക്കേടില്ല. നിങ്ങള്‍ക്ക് കുറച്ചുപേര്‍ക്ക് മാത്രമേ ഇക്കാര്യത്തില്‍ അതൃപ്തിയുളളൂവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സോളാര്‍ തട്ടിപ്പ് രണ്ടു വര്‍ഷത്തിനുളളില്‍ തുടങ്ങിയതല്ല. നേരത്തെ തുടങ്ങിയതാണ്. അവിടം മുതല്‍ അന്വേഷിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
രമേശ് ചെന്നിത്തല മന്ത്രിസഭയിലെത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും ഹൈക്കമാന്‍ഡാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും മുല്ലപ്പള്ളി പറഞ്ഞു.
എഡിജിപി ഋഷിരാജ് സിംഗിന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള പരാതികള്‍ പരിഗണിക്കുന്ന പോലീസ് കംപ്ലെയിന്റ്‌സ് അഥോറിറ്റിയുടെ വിമര്‍ശനം. 2006 ലെ വ്യാജ സിഡി റെയ്ഡുകളുമായി ബന്ധപ്പെട്ട പരാതിയില്‍ ആവര്‍ത്തിച്ച് നോട്ടീസ് നല്‍കിയിട്ടും അഥോറിറ്റിക്ക് മുന്‍പില്‍ ഹാജരായില്ലെന്ന് കാണിച്ചാണ് വിമര്‍ശനം.
ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് സംസ്ഥാനത്ത് മടങ്ങിയെത്തിയിട്ടും അഥോറിറ്റിയെ ബന്ധപ്പെടാന്‍ ഋഷിരാജ് സിംഗ് തയാറായിട്ടില്ലെന്നും ഈ നടപടി അച്ചടക്ക ലംഘനമാണെന്നും അഥോറിറ്റി ചെയര്‍മാന്‍ ജസ്റ്റീസ് ബാലചന്ദ്രന്‍ ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും അയച്ച കത്തില്‍ പറഞ്ഞു. പരാതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജനുവരി 15 ന് അഥോറിറ്റി ഋഷിരാജ് സിംഗിന് നോട്ടീസ് അയച്ചിരുന്നു. ഇതിനു മറുപടിയുണ്ടാകാഞ്ഞതിനെ തുടര്‍ന്ന് ഏപ്രില്‍ 30 ന് വീണ്ടും നോട്ടീസ് അയച്ചു. ഇതിനും പ്രതികരണമുണ്ടാകാഞ്ഞതിനെ തുടര്‍ന്ന് നോട്ടീസ് കിട്ടിയോ എന്നുറപ്പിക്കാന്‍ അഥോറിറ്റി തപാല്‍ വകുപ്പുമായി ബന്ധപ്പെട്ടിരുന്നു. സിബിഐ ജോയിന്റ് ഡയറക്ടറായിരിക്കെ ഭോപ്പാല്‍ ആര്‍.എസ് നഗര്‍ പോസ്റ്റ് ഓഫീസ് വഴി ഋഷിരാജ് സിംഗിന് നോട്ടീസ് നല്‍കിയിട്ടുണ്ടന്ന് തപാല്‍ വകുപ്പിന്റെ രേഖകളില്‍ വ്യക്തമായതോടെയാണ് സിംഗിന്റെ നടപടിക്കെതിരേ അഥോറിറ്റി രംഗത്തുവന്നത്.
ഋഷിരാജ് സിംഗിന് ഒരവസരം കൂടി നല്‍കണമെന്ന് കാണിച്ച് ഡിജിപി കെ.എസ് ബാലസുബ്രഹ്മണ്യം അഥോറിറ്റിക്ക് മറുപടി നല്‍കിയിട്ടുണ്ട്. അഥോറിറ്റിക്കു മുന്‍പാകെ ഹാജരാകണമെന്ന് ഋഷിരാജ് സിംഗിനും നിര്‍ദേശം നല്‍കിയിട്ടുണ്‌ടെന്ന് ഡിജിപി അറിയിച്ചു.
മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സാറ്റ്ലൈറ്റ് റൈറ്റ് തുക സ്വന്തം ആക്കി എന്നാ ബഹുമതിയോടെ
Kadal Kadannu Oru Maathukutty തിയേറ്ററുകളിലേക്ക് ... !!
5 കോടി 75 ലക്ഷം രൂപക്കാണ് ഈ ചിത്രത്തിന്റെ സാറ്റ് ലൈറ്റ് റൈറ്റ് പ്രമുഖ ചാനലായ ഏഷ്യാനെറ്റ്‌ സ്വന്തമാക്കിയത് !!!

പൃഥ്വിരാജ് നിര്‍മ്മിക്കുന്ന മമ്മൂട്ടി ചിത്രം കടല്‍ കടന്നൊരു മാത്തുക്കുട്ടി തീയേറ്ററിലെത്തും മുന്‍പേ കോടികള്‍ വാരി. പ്രമുഖ ചാനല്‍ 5.75 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ സംപ്രേഷണാവകാശം വാങ്ങിയത്.’പ്രാഞ്ചിയേട്ട’നുശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് ‘മാത്തുക്കുട്ടി’. മോഹന്‍ലാല്‍, ദിലീപ്, ജയറാം എന്നിവര്‍ അതിഥി വേഷത്തിലഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ചിത്രം നൂറോളം തീയേറ്ററുകളിലാണ് റിലീസ് ചെയ്യുക. ചിത്രം റിലീസ് ചെയ്യും മുന്‍പേ ലാഭത്തിലായി എന്നു നിര്‍മ്മാതാക്കള്‍ .

അടുത്ത മാസം ഒമ്പതിനാണ് രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം തീയേറ്ററുകളിലെത്തുക. മമ്മൂട്ടിയുടെ തന്നെ കമ്മത്ത് ആന്‍ഡ് കമ്മത്തായിരുന്നു ഇതുവരെ സാറ്റലൈറ്റ് റൈറ്റില്‍ മുന്നിലുണ്ടായിരുന്നത്. 4.9 കോടി രൂപയായിരുന്നൂ ഈ ചിത്രം സ്വന്തമാക്കിയത്. ഇതാദ്യമായി മലയാള സിനിമ ചാനല്‍ യുദ്ധത്തില്‍ അഞ്ചു കോടി കടന്നുവെന്നതും നിര്‍മ്മാതാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നു.
ആഗസ്ത് സിനിമയുടെ ബാനറില്‍ സന്തോഷ് ശിവന്‍ , ഷാജി നടേശന്‍ , പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘കടല്‍കടന്നൊരു മാത്തുക്കുട്ടി’ നിര്‍മിച്ചത്. പ്രാഞ്ചിയേട്ടനില്‍ കണ്ട തീക്ഷ്ണമായ ആക്ഷേപഹാസ്യത്തിന്റെ മറ്റൊരു മുഖമാകും ചിത്രത്തിലെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. ദുബായിയില്‍ ജോലി ചെയ്യുന്ന മലയാളിയായ അലീഷയാണ് നായിക. നെടുമുടി വേണു, ബാലചന്ദ്രമേനോന്‍ , സിദ്ദിഖ്, ഹരിശ്രീ അശോകന്‍, പി.ബാലചന്ദ്രന്‍ , പ്രേംപ്രകാശ്, സുരേഷ്‌കൃഷ്ണ, മുത്തുമണി തുടങ്ങിയവര്‍ക്കുപുറമേ ജര്‍മന്‍ മലയാളികളും ഇതില്‍ അഭിനയിക്കുന്നു.

കൊച്ചി : നടന്‍ ജയസൂര്യ റോഡില്‍ അറ്റകുറ്റപണി നടത്തിയതിനെതിരെ കൊച്ചി നഗരസഭ രംഗത്തെത്തിയിരിക്കുന്നു. റോഡിലെ കുഴികളടയ്ക്കാന്‍ നടന്‍ ജയസൂര്യയുടെ നേതൃത്വത്തില്‍ റോഡിലെ കുഴികള്‍ മെറ്റലിട്ട് നികത്തിയിരുന്നു. ജയസൂര്യയുടെ നല്ലമനസ്സിനൊപ്പം നില്ക്കാന്‍ അന്ന് നാട്ടുകാരും ഉണ്ടായിരുന്നു.
എന്നാല്‍ മെറ്റല്‍ മാത്രം ഇട്ടത് അപടകടങ്ങള്‍ വര്‍ധിപ്പിച്ചുവെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് തങ്ങള്‍ക്ക് നിരവധി പരാതിയില്‍ ലഭിച്ചിട്ടുണ്ടെന്നും നഗരസഭ മേയര്‍ ടോണി ചമ്മിണി അറിയിച്ചു. പരാതികള്‍ പൊതുമരാമത്ത് വകുപ്പിന് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജയസൂര്യയുടെ നടപടി നിയമലംഘനമാണെന്നും മേയര്‍ പറഞ്ഞു.
ഈ റോഡിലൂടെ കടന്നുപോയ ബൈക്ക് യാത്രക്കാര്‍ക്കും മറ്റ് വാഹനയാത്രയ്ക്കാര്‍ക്കും കുഴി മെറ്റലിട്ട് നികത്തിയത് വളരെ അപകടമുണ്ടാക്കി. കാല്‍ നടയാത്രക്കാരും ഇത് മൂലം ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെന്നുള്ള പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മേയര്‍ പറഞ്ഞു.
Advertisement