കാമുകന്റെ വീട്ടുകാര്‍ പെണ്‍കുട്ടിയെ ജീവനോടെ ചുട്ടുകൊന്നു
By smug - Saturday, June 15, 2013
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കാമുകന്റെ വീട്ടുകാര്‍ പെണ്‍കുട്ടിയെ ജീവനോടെ ചുട്ടുകൊന്നു. ഡെയോരിയയിലെ കാര്‍ഗോള്‍ ഗ്രാമത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊള്ളലേറ്റു മരിച്ച മഞ്ചു എന്ന പെണ്‍കുട്ടി ഗ്രാമത്തിലെ തന്നെ രഞ്ജിത് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവിന്റെ വീട്ടുകാര്‍ ഈ ബന്ധത്തിനെതിരായിരുന്നു. തുടര്‍ന്ന് വിഷയം പഞ്ചായത്തിന്റെ മുമ്പിലെത്തി. തന്റെ മകളുടെ വിവാഹം സ്‌നേഹിച്ച പുരുഷനുമായി നടത്തിക്കൊടുക്കണമെന്ന് പഞ്ചായത്തില്‍ മഞ്ചുവിന്റെ അമ്മ ഖ്യാന്‍വതി ആവശ്യപ്പെട്ടു.
എന്നാല്‍ ഖ്യാന്‍വതിയുടെ ആവശ്യത്തെ എതിര്‍ത്ത രഞ്ജിത്തിന്റെ അച്ഛന്‍ ജയ്ഹിന്ദും ബന്ധുക്കളും ഖ്യാന്‍വതിയെ അപമാനിക്കുകയും അക്രമിക്കുകയും ചെയ്തു. അമ്മയെ തല്ലുന്നത് കണ്ട് രക്ഷിക്കാനെത്തിയ മഞ്ചുവിന്റെ ദേഹത്ത് രഞ്ജിത്തിന്റെ വീട്ടുകാര്‍ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മഞ്ചുവിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏഴു പേര്‍ക്കെതിരേ കേസെടുത്തു. മറ്റുള്ളവര്‍ക്കു വേണ്ടി തെരച്ചില്‍ ആരംഭിച്ചു.

Follow our blog on Twitter, become a fan on Facebook. Stay updated via RSS