Advertisement

Latest News

മിത്ര കുര്യന്‍ വിവാഹിതയാകുന്നു

By smug - Friday, June 28, 2013




-->
മലയാളത്തിന്റെ പ്രിയ്യപ്പെട്ട നടി മിത്ര കുര്യന്‍ വിവാഹിതയാകുന്നു. പ്രശസ്ത കീബോര്‍ഡിസ്റ്റും നിരവധി സിനിമാ പിന്നണി ഗാനങ്ങളുടെ പ്രോഗ്രാമറുമായ വില്യം ഫ്രാന്‍സിസാണ് വരന്‍. ഒരു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു.
വി.കെ.പ്രകാശ് സംവിധാനം ചെയ്ത ഗുലുമാല്‍ എന്ന ചിത്രത്തിലൂടെയാണ് മിത്ര കുര്യന്‍ മലയാള സിനിമയിലേയ്ക്ക് നായികയായി എത്തിയത്.
-->
2012 ല്‍ യുഎസില്‍ നടന്ന ഒരു താരനിശയില്‍ പങ്കെടുത്ത് മടങ്ങവെയാണ് മിത്ര വില്യമുമായി കണ്ടുമുട്ടുന്നത്. തൃശ്ശൂര്‍ താലോര്‍ സ്വദേശിയായ വില്യം മലയാള സിനിമയില്‍ നിരവധി സംഗീത സംവിധായകര്‍ക്കായി പ്രോഗ്രാമുകള്‍ ചെയ്തിട്ടുണ്ട്. അരികെ, തിരുവമ്പാടി തമ്പാന്‍ ലാപ്‌ടോപ്പ് തുടങ്ങിയ ചിത്രങ്ങളും പുറത്തിറങ്ങാനിരിക്കുന്ന വികെപി ചിത്രം മഴനീര്‍ തുള്ളികളും കമലിന്റെ ചിത്രമായ നടനിലെ ഗാനങ്ങള്‍ക്കും വില്യമാണ് പ്രോഗ്രാം ചെയ്തിരിക്കുന്നത്.
-->
ബോര്‍ഡി ഗാര്‍ഡ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയമായ മിത്ര തമിഴ് ചിത്രങ്ങളിലും ശക്തമായ സാനിദ്ധ്യമാണ്. മോഹന്‍ ലാല്‍ നായകനായ ലേഡീസ് ആന്റ് ജന്റില്‍മാന്‍ എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജ് നായകനായ ലണ്ടന്‍ ബ്രിഡ്ജ് എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് മിത്ര ഇപ്പോള്‍.
-->

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement