Advertisement

Latest News

സ്റ്റാലോണ്‍ :തന്നെക്കാള്‍ കൂടുതല്‍ മസിലും ജോണിനാണ്

By smug - Wednesday, June 12, 2013

ഹോളിവുഡിലെ മസില്‍മാന്റെ വക നമ്മുടെ സ്വന്തം ജോണ്‍ ഏബ്രഹാമിന് പ്രശംസ. റാംബോ താരം സില്‍വസ്റ്റര്‍ സ്റ്റാലോണ്‍ ആണ് ജോണിനെ പ്രശംസ കൊണ്ട് മൂടിയത്. ജോണിന്റെ സിനിമകള്‍ കാണുക മാത്രമല്ല, ബോളിവുഡില്‍ ഒരു റാംബോ റീമേക്ക്‌ ഇറങ്ങുകയാനെന്കില്‍ അതില്‍ അഭിനയിക്കേണ്ടത് ജോണ്‍ ആണെന്നും ആണ് സ്റ്റാലോണ്‍ പറയുന്നത്. മാത്രമല്ല തന്നെക്കാള്‍ മസിലും ജോണിനാണ് കൂടുതല്‍ എന്നാണ് അദ്ദേഹം പറയുന്നത്.
അടുത്ത കാലത്ത് ഒരു ബോളിവുഡ് സംവിധായകന്‍ സില്‍വസ്റ്റര്‍ സ്റ്റാലോണിന്റെ റാംബോ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട് എന്നും അതില്‍ ജോണ്‍ ആയിരിക്കും നായകന്‍ എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
സ്റ്റാലോണിന്റെ വാക്കുകളില്‍ ജോണ്‍ വീണു എന്ന കാര്യം പ്രത്യകം പറയേണ്ടതില്ലല്ലോ, തനിക്ക്‌ ജീവിതത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതി ആണിതെന്നാണ് ജോണ്‍ മറുപടി പറഞ്ഞത്. സ്റ്റാലോണിന്റെ റോക്കി 4 കാരണമാണ് താന്‍ ഫിലിമില്‍ എത്തിയതെന്നും ജോണ്‍ പറഞ്ഞു.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement