Advertisement

Latest News

മമ്മൂട്ടിയുടെയും, കുഞ്ഞാലിക്കുട്ടിയുടെയും വീട്ടില്‍ സോളാര്‍ സ്ഥാപിച്ചത് സരിത

By smug - Friday, June 14, 2013

മമ്മൂട്ടിയുടേയും, കുഞ്ഞാലികുട്ടിയുടേയും വീട്ടില്‍ സോളാര്‍ സ്ഥാപിച്ചത് സോളാര്‍ പ്ലാന്റ് തട്ടിപ്പിലെ മുഖ്യപ്രതി സരിത എസ് നായര്‍. സരിതയെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുള്ളവര്‍ ശ്രമിക്കുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കേരളത്തിലെ പ്രമുഖ വ്യക്തികളുടെ വീട്ടിലും സോളാര്‍ പ്ലാന്‍് സ്ഥാപിച്ചത് സരിതയാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.എം.കെ മുനീറടക്കമുള്ള പല മന്ത്രിമാരുമായും സരിതയ്ക്ക് ബന്ധമുള്ളതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ആള്‍മാറാട്ടം നടത്തിക്കൊണ്ടാണ് മലബാറില്‍ ടീം സോളാറിന്റെ പദ്ധതികള്‍ സരിത ആവിഷ്‌കരിച്ചിരുന്നത്. ലക്ഷ്മി നായര്‍ എന്ന് പരിചയപ്പെടുത്തിയാണ് സരിത ഉപഭോക്താക്കളെ പരിചയപ്പെടുന്നത്. ഇങ്ങനെ മലബാറിലെ പ്രമുഖരായ വ്യവസായികളെ പോയികാണുകയും ടീം സോളാറിന് രാഷ്ട്രീയ സിനിമാ രംഗത്തെ ഉന്നതരുമായി പങ്കുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചുകൊണ്ടാണ് സരിത തട്ടിപ്പുകള്‍ നടത്തിയിരുന്നത്.
അബ്ദുള്‍മജീദ് എന്ന കോഴിക്കോട്ടെ വ്യവസായിയില്‍ നിന്ന് 42 ലക്ഷത്തോളം രൂപയാണ് സരിത പറ്റിച്ചെടുത്തത്. സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖരുമായി സരിതയ്ക്ക് ബന്ധമുണ്ടെന്ന് തട്ടിപ്പിനിരയായ അബ്ദുള്‍മജീദ് പറയുന്നു ഇതില്‍ പ്രമുഖര്‍ കുഞ്ഞാലിക്കുട്ടിയും, മമ്മൂട്ടിയുമാണ്.
വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചത് സരിതയുടെ ഉടമസ്ഥതയിലുള്ള ടീം സോളാറാണ്. മമ്മൂട്ടിയുടെ വീട്ടിലെ സോളാര്‍ പാനല്‍ പദ്ധതിയുടെ നടത്തിപ്പും ടീം സോളാര്‍ ഏറ്റെടുത്തിരുന്നു. ഈ രണ്ട് പദ്ധതികളും വിജകരമായി നടപ്പാക്കിയവയാണ്. വിജയകരമായ ഇത്തരം പദ്ധതികള്‍ ഉദാഹരണമായി നല്‍കിയാണ് ഇരയാക്കപ്പെട്ടവരെ സരിത പറ്റിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് നടപ്പാക്കുന്ന സോളാര്‍ വൈദ്യുതീകരണ പദ്ധതിക്ക് ആര്യാടന്‍ മുഹമ്മദുമായി സംസാരിച്ച് ടീം സോളാര്‍ ധാരണയിലെത്തിയിരുന്നുവെന്നും. സംസ്ഥാനത്തെ പതിനാല് ജില്ലകളിലും വൈദ്യുതീകരണം സോളാര്‍ വത്കരിക്കുന്നതിന് ടീം സോളാറുമായി സംയോജിച്ചു കൊണ്ടാണെന്നും.കേന്ദ്ര മന്ത്രിമാരായ ഫറൂക്ക് അബ്ദുള്ള അടക്കമുള്ളവര്‍ ഈ പദ്ധതികളുമായി ബന്ധപ്പെട്ട് കേരളത്തിലെത്തുമെന്നും തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് സരിത വ്യവസായികളെ പറ്റിച്ചത്.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement