ഫോണില്ലാത്ത മുഖ്യമന്ത്രിയ്ക്ക് എന്‍.സി.പി പ്രവര്‍ത്തകര്‍ ഫോണ്‍ നല്‍കി
By smug - Monday, June 17, 2013
കോട്ടയം: സ്വന്തമായി ഫോണില്ലാത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് നാട്ടുകാരില്‍ നിന്ന് പിരിവെടുത്ത് എന്‍സിപി പ്രവര്‍ത്തകര്‍ ഫോണ്‍വാങ്ങി നല്‍കി. എന്‍സിപി പാലാ ബ്ലോക് കമ്മിറ്റി പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു പിരിവ്. ഫോണ്‍ കൊറിയറായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് അയച്ചിട്ടുണ്ട്.
കേരളത്തിലെ മുഖ്യമന്ത്രിയ്ക്ക് സ്വന്തമായി ഫോണില്ലെന്ന ദുരവസ്ഥയ്ക്ക് പരിഹാരം കാണാനാണ് പാലായിലെ എന്‍സിപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. കനത്ത മഴയെപോലും വകവെക്കാതെ പ്ലക്കാര്‍ഡും അനൌണ്‍സ്‌മെന്റുമായി ആഘോഷപൂര്‍വ്വമായിരുന്നു പിരിവ്.
റോഡുവക്കിലെ എല്ലാ കടകളില്‍ നിന്നും പിരിവുകള്‍ നടത്തിയും അഞ്ചും പത്തുമായി വഴിപോക്കരില്‍ നിന്ന് പിരിച്ചുമായിരുന്നു ഫോണിനായുള്ള ഫണ്ട് ഉണ്ടാക്കിയത്.
മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിക്കുന്ന രീതിയിലുള്ളവയായിരുന്നു പ്ലക്കാര്‍ഡുകള്‍. കള്ളനല്ല കള്ളം പറയുമെന്നും നുണയനല്ല നുണ പറയുമെന്നായിരുന്നു പ്ലക്കാര്‍ഡുകളിലെ വാചകങ്ങള്‍.മുഖ്യമന്ത്രിയ്ക്ക് ഒരു ഫോണ്‍ വാങ്ങാന്‍ സഹായിക്കണം എന്നും പ്ലക്കാര്‍ഡില്‍ അഭ്യര്‍ത്ഥനയുണ്ട്.
പിരിവ് വന്‍ വിജയമായിരുന്നെന്ന് സംഘാടകര്‍ അറിയിച്ചു. മുഖ്യമന്ത്രിയ്ക്ക് സ്വന്തമായി ഫോണാകുന്നതോടെ സാധാരണക്കാര്‍ക്ക് മുഖ്യമന്ത്രിയുമായി നേരിട്ട് ബന്ധപ്പെടാമെന്ന് എന്‍സിപി പ്രവര്‍ത്തകര്‍ അറിയിച്ചു.
Follow our blog on Twitter, become a fan on Facebook. Stay updated via RSS