സരിത സമര്‍ഥയായ വിദ്യാര്‍ഥിനി; സാങ്കേതിക കാര്യങ്ങളില്‍ തല്‍പര, കൂട്ടുകാരില്‍ ഏറെയും ആണ്‍കുട്ടികള്‍
By smug - Wednesday, June 26, 2013
സോളാര്‍ തട്ടിപ്പിലൂടെ രാഷ്ട്രീയ രംഗത്തെ പിടിച്ചുകുലുക്കിയ സരിത എസ് നായര്‍ പഠനകാലത്ത് സമര്‍ഥയായ വിദ്യാര്‍ഥിനിയായിരുന്നു. കൂടാതെ സാങ്കേതിക കാര്യങ്ങളില്‍ അതീവ തത്പരയും.
ഈ താല്പര്യമാണ് സോളാര്‍ പാനല്‍ രംഗത്ത് ശോഭിക്കാന്‍ തുണയായതും.ലാപ്ടോപ്പും ഏറ്റവും മികച്ച സ്മാര്‍ട്ഫോണുകളുമായിരുന്നു സരിത ഉപയോഗിച്ചിരുന്നത്. ഡിസ്റ്റിംഗ്‌ഷന്‍ സാധാരണവിദ്യാര്‍ഥികള്‍ക്ക് വിദൂര സ്വപ്നമായിരുന്നു കാലത്ത് 85 ശതമാനം മാര്‍ക്കോടെയാണ് സരിത പത്താം ക്ലാസ് പാസായത്.
എസ് എസ്എല്‍സി കഴിഞ്ഞു സരിത പിന്നീട് നെയ്യാറ്റിന്‍കര പോളിടെക്നിക്കില്‍ പ്രവേശനം നേടി. 1996-99 ബാച്ചിലാണ് സരിത പോളിയില്‍ചേര്‍ന്നത്. ഒരു വര്‍ഷം മാത്രമാണ് സരിത നെയ്യാറ്റിന്‍കര പോളിയില്‍ പഠിച്ചത്. അക്കാലത്തും സരിതയ്ക്കു ബന്ധമേറെയും ആണ്‍കുട്ടികളുമായിട്ടായിരുന്നു. തന്റെ സൌന്ദര്യത്തിലൂടെ തനിയ്ക്കു ചുറ്റും ആരാധകരെ സൃഷ്ടിച്ചിരുന്നു സരിത. തൊട്ടടുത്ത കോളേജിലേക്കു പോലും ഈ സൌഹൃദവലയം നീണ്ടു. ഒരിക്കല്‍ ഒരു സുഹൃത്തുമായി പോളിടെക്നിക്കില്‍ എത്തിയത് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തടയുകയും വക്കേറ്റത്തിലെത്തുകയും ചെയ്തിരുന്നു.
1998-ലായിരുന്നു സരിതയുടെ വിവാഹം. ചെങ്ങന്നൂര്‍ വട്ടപ്പാറ പടിഞ്ഞാറ്റേതില്‍കോന്നാത്ത് സോമശേഖരന്റെയും തിരുവനന്തപുരം സ്വദേശി ഇന്ദിരയുടേയും മൂത്ത മകളായ സരിത ഇതിനുശേഷമാണ് തട്ടിപ്പുകള്‍ ആരംഭിക്കുന്നത്. ഭര്‍ത്താവ് വിദേശത്തായിരിക്കുമ്പോള്‍ നാട്ടിലുള്ള പലരില്‍നിന്നു ചെറിയ തുകകള്‍ കടം വാങ്ങിക്കൊണ്ടായിരുന്നു തട്ടിപ്പിനു തുടക്കമിട്ടത്. സൗന്ദര്യം കാട്ടിയും സംസാരിച്ചും വലവീശിപ്പിടിക്കുന്നതായിരുന്നു സരിതയുടെ രീതി. വീടിനടുത്തുള്ള വ്യാപാരിയുടെ മകനുമായുള്ള ബന്ധമാണ് വന്‍ തട്ടിപ്പുകളിലേക്ക് വഴി തുറന്നത്.
Follow our blog on Twitter, become a fan on Facebook. Stay updated via RSS