April 10, 2025
 
Advertisement

ELECTRIC GUITAR

TOP LINE

LATEST

TUTORIALS

HIGHLIGHT

PERFORMANCE

ഋഷിരാജ് സിംഗിന് പോലീസ് കംപ്ലെയിന്റ്‌സ് അഥോറിറ്റിയുടെ വിമര്‍ശനം

By smug - Saturday, July 27, 2013

എഡിജിപി ഋഷിരാജ് സിംഗിന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള പരാതികള്‍ പരിഗണിക്കുന്ന പോലീസ് കംപ്ലെയിന്റ്‌സ് അഥോറിറ്റിയുടെ വിമര്‍ശനം. 2006 ലെ വ്യാജ സിഡി റെയ്ഡുകളുമായി ബന്ധപ്പെട്ട പരാതിയില്‍ ആവര്‍ത്തിച്ച് നോട്ടീസ് നല്‍കിയിട്ടും അഥോറിറ്റിക്ക് മുന്‍പില്‍ ഹാജരായില്ലെന്ന് കാണിച്ചാണ് വിമര്‍ശനം.
ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് സംസ്ഥാനത്ത് മടങ്ങിയെത്തിയിട്ടും അഥോറിറ്റിയെ ബന്ധപ്പെടാന്‍ ഋഷിരാജ് സിംഗ് തയാറായിട്ടില്ലെന്നും ഈ നടപടി അച്ചടക്ക ലംഘനമാണെന്നും അഥോറിറ്റി ചെയര്‍മാന്‍ ജസ്റ്റീസ് ബാലചന്ദ്രന്‍ ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും അയച്ച കത്തില്‍ പറഞ്ഞു. പരാതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജനുവരി 15 ന് അഥോറിറ്റി ഋഷിരാജ് സിംഗിന് നോട്ടീസ് അയച്ചിരുന്നു. ഇതിനു മറുപടിയുണ്ടാകാഞ്ഞതിനെ തുടര്‍ന്ന് ഏപ്രില്‍ 30 ന് വീണ്ടും നോട്ടീസ് അയച്ചു. ഇതിനും പ്രതികരണമുണ്ടാകാഞ്ഞതിനെ തുടര്‍ന്ന് നോട്ടീസ് കിട്ടിയോ എന്നുറപ്പിക്കാന്‍ അഥോറിറ്റി തപാല്‍ വകുപ്പുമായി ബന്ധപ്പെട്ടിരുന്നു. സിബിഐ ജോയിന്റ് ഡയറക്ടറായിരിക്കെ ഭോപ്പാല്‍ ആര്‍.എസ് നഗര്‍ പോസ്റ്റ് ഓഫീസ് വഴി ഋഷിരാജ് സിംഗിന് നോട്ടീസ് നല്‍കിയിട്ടുണ്ടന്ന് തപാല്‍ വകുപ്പിന്റെ രേഖകളില്‍ വ്യക്തമായതോടെയാണ് സിംഗിന്റെ നടപടിക്കെതിരേ അഥോറിറ്റി രംഗത്തുവന്നത്.
ഋഷിരാജ് സിംഗിന് ഒരവസരം കൂടി നല്‍കണമെന്ന് കാണിച്ച് ഡിജിപി കെ.എസ് ബാലസുബ്രഹ്മണ്യം അഥോറിറ്റിക്ക് മറുപടി നല്‍കിയിട്ടുണ്ട്. അഥോറിറ്റിക്കു മുന്‍പാകെ ഹാജരാകണമെന്ന് ഋഷിരാജ് സിംഗിനും നിര്‍ദേശം നല്‍കിയിട്ടുണ്‌ടെന്ന് ഡിജിപി അറിയിച്ചു.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Pages 22123456 »
Advertisement