Advertisement

Latest News

സല്‍മാന്‍ ഖാനെ മദ്യപിച്ച് ലക്കുകെട്ട യുവതി തല്ലി

By Unknown - Wednesday, July 10, 2013




ബോളിവുഡിലെ മസില്‍മാന്‍ അവസാനം ഒരു പെണ്‍കുട്ടിയുടെ അടുത്ത് നിന്നും തല്ലു വാങ്ങി. മദ്യപിച്ചു ലക്കുകെട്ട യുവതിയാണ് സല്‍മാനെ തല്ലിയത്. എന്നാല്‍ ഇത്തവണ തെറ്റ് സല്‍മാന്റെ അടുത്തായിരുന്നില്ല. പഴയ പോലെ അനങ്ങിയാല്‍ അടിയുണ്ടാക്കുന്ന പ്രകൃതം ഒക്കെ വിട്ട് സല്‍മാനിപ്പോള്‍ നല്ല കുട്ടിയാണ്. അതെ സ്വഭാവം ആണിപ്പോള്‍ സല്‍മാന് വിനയായതും.
ചെറിയൊരു പ്രശ്നത്തിലിടപെട്ടതാണു പാ‍വം ഖാന് വിനയായത്. ഡല്‍ഹിയിലെ ഒരു സ്വകാര്യ ഹോട്ടലിലാണു സംഭവം. സഹോദരന്‍ സൊഹൈയില്‍ ഖാനും സുസ്മിതാ സെന്നിനും റീമാ സെന്നിനുമൊപ്പം പാര്‍ട്ടി നടത്തുന്നതിനിടെയാണു സല്‍മാന്‍ ഖാന് തല്ലു കിട്ടിയത്. മദ്യപിച്ചെത്തിയ പെണ്‍കുട്ടി പാര്‍ട്ടി നടക്കുന്നിടത്തെയ്ക്കു തള്ളിക്കയറുന്നതിനിടെ സല്‍മാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചതാണു വിനയാ‍യത്. എന്നാല്‍ പഴയ പോലെ കോപാകുലനാകാതെ ശാന്തമായി പെണ്‍കുട്ടിയെ പിടിച്ചുമാറ്റുകയാണത്രേ സല്ലു ചെയ്തത്.




Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement