Advertisement

Latest News

മുതലാളിക്ക് ചായയില്‍ മൂത്രവും അഴുക്കുവെള്ളവും ചേര്‍ത്ത് നല്‍കിയ വേലക്കാരി !

By smug - Tuesday, July 2, 2013

മുതലാളിമാരോടുള്ള ദേഷ്യം ഇങ്ങനെത്തന്നെ തീര്‍ക്കണം. വേലക്കാരികള്‍ ഈ സ്ത്രീയെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. തന്നെ നിരന്തരം കുറ്റങ്ങള്‍ പറയുന്ന മുതലാളിയോട് ഈ വേലക്കാരി പ്രതികാരം ചെയ്തത് വ്യത്യസ്തമായ മാര്‍ഗ്ഗത്തിലൂടെയാണ്. അദ്ദേഹത്തിന് നല്‍കേണ്ട ചായയില്‍ താനൊഴിച്ച മൂത്രം കലര്‍ത്തിയാണ് ഹോങ് കോങിലെ 22കാരിയായ വീട്ടുജോലിക്കാരി പ്രതികാരം ചെയ്തത്. സംഭവത്തില്‍ വീട്ടുജോലിക്കാരിയ്ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ചു. ചായയില്‍ മൂത്രത്തിനൊപ്പം അഴുക്കുവെള്ളവും കലര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. വീട്ടിവേലക്കാരിയുടെയും മുതലാളിയുടെയും പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഒരു ചൈനീസ് പത്രമാണ്‌ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം യുഎഇയില്‍ മുതലാളിയുടെ ചായയില്‍ മൂത്രം കലര്‍ത്തിയതിന് വേലക്കാരിയെ രണ്ടുമാസത്തേക്ക് ജയിലിലടച്ചിരുന്നു. 26കാരിയായ ഇന്തോനേഷ്യക്കാരിയെയാണ് ദുബായ് കുടുംബത്ത അപകടത്തിലാക്കാന്‍ ശ്രമിച്ചത് അകത്തായത്. ഗൃഹനാഥ എപ്പോഴും പരാതിപ്പെടുത്തുന്നതായിരുന്നു വേലക്കാരിയെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചത്.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement