ഐശ്വര്യയ്ക്ക് രജനീകാന്തിനേക്കാളും 100 മടങ്ങ് എളിമയുണ്ട്: ധനുഷ്
By smug - Wednesday, June 12, 2013
ഭാര്യ ഐശ്വര്യയ്ക്ക് അവളുടെ അച്ഛന്‍ രജനീകാന്തിനേക്കാളും നൂറ് മടങ്ങ് എളിമയുണ്ടെന്ന് നടന്‍ ധനുഷ്. തമിഴ് സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മകളായതു കൊണ്ടല്ല ഐശ്വര്യയെ താന്‍ വിവാഹം കഴിച്ചതെന്നും ധനുഷ് പറഞ്ഞു.
താന്‍ ജീവിതത്തില്‍ എളിമ ആഗ്രഹിക്കുന്ന വ്യക്തിയാണ്. രജനീകാന്തിന്റെ എളിയ ജീവിതം കണ്ടാണ് താന്‍ ഐശ്വര്യയെ വിവാഹം കഴിച്ചതെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ തെറ്റി. എളിമയുടെ കാര്യത്തില്‍ രജനീകാന്തിനേക്കാളും നൂറു മടങ്ങ് മുകളിലാണ് ഐശ്വര്യയെന്നും ധനുഷ് പറഞ്ഞു.
എല്ലാവരെയും ഒരു പോലേ സ്നേഹിക്കുന്ന ഐശ്വര്യ തന്റെ മക്കള്‍ക്ക് നല്ലൊരു അമ്മ കൂടിയാണ്. കുടുംബം നോക്കുന്നതിന്റെ കാര്യത്തിലും ഐശ്വര്യ ഏറെ മുന്നിലാണെന്നും ധനുഷ് പറഞ്ഞു. കാതല്‍ കൊണ്ടേന്‍ ചിത്രത്തിന്റെ ആദ്യ ഷോയുടെ ഇടവേളയ്ക്കിടെയാണ് ഐശ്വര്യയെ ആദ്യമായി നേരിട്ടു കാണുന്നത്.
സിനിമാ നിര്‍മ്മാതാവാണ് രജനീകാന്തിന്റെ മക്കളായ ഐശ്വര്യയേയും സൌന്ദര്യയെയും പരിചയപ്പെടുത്തി തന്നത്. അടുത്ത ദിവസം ചിത്രം നന്നായിരുന്നു എന്ന ഐശ്വര്യയുടെ സന്ദേശവും തന്നെ തേടിയെത്തി. പിന്നീ ഈ ബന്ധം വിവാഹത്തിലെത്തുകയായിരുന്നു.
Follow our blog on Twitter, become a fan on Facebook. Stay updated via RSS