സുഹൃത്തുക്കളുടെ നഗ്നചിത്രങ്ങള്‍ എടുത്ത് കാമുകന് അയച്ചുനല്‍കിയ വിദ്യാര്‍ത്ഥിനി അറസ്റ്റില്‍
By smug - Wednesday, June 12, 2013

സൂഹൃത്തുക്കളുടെ നഗ്നചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി കാമുകന് അയച്ചുകൊടുത്ത വിദ്യാര്‍ഥിനി അറസ്റ്റില്‍. പത്തനംതിട്ട കോന്നി സ്വദേശിയായ ഇവര്‍ പെരുമ്പാവൂരിലെ ഒരു സ്വകാര്യ കോളജിലെ വിദ്യാര്‍ഥിനിയാണ്. സംഭവത്തില്‍ പിടിയിലായ വിദ്യാര്‍ത്ഥിനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു.
കാമുകന്റെ നിര്‍ദേശപ്രകാരമാണ് വിദ്യാര്‍ത്ഥിനി ഒപ്പം പഠിക്കുന്ന സുഹൃത്തുക്കളുടെ നഗ്നചിത്രങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയത്. കാമുകന്‍ ഇംഗ്ലണ്ടിലാണ്. പിന്നീട് വിദ്യാര്‍ത്ഥിനിയെടുത്ത ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതോടെയാണ് സുഹൃത്തുക്കള്‍ക്ക് ചതി പറ്റിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥിനി പിടിയിലായത്.
Follow our blog on Twitter, become a fan on Facebook. Stay updated via RSS

