Advertisement

Latest News

11കാരന്‍ 36കാരിയുടെ കുഞ്ഞിന്റെ അച്ഛന്‍; സ്ത്രീയെ ശിക്ഷിക്കാന്‍ നിയമം മാറ്റി എഴുതുന്നു

By smug - Saturday, June 15, 2013

പതിനൊന്നുകാരനായ വിദ്യാര്‍ഥി തന്റെ സ്‌കൂള്‍ സുഹൃത്തും 36കാരിയുമായ സ്ത്രീയുടെ കുഞ്ഞിന്റെ അച്ഛനായെന്ന് ന്യൂസിലണ്ട് ഹെറാള്‍ഡ് റിപ്പോര്‍ട്ടു ചെയ്തു. സംഭവത്തില്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയ സ്ത്രീയെ ശിക്ഷിക്കാന്‍ രാജ്യത്തെ പീഡന നിയമം മാറ്റിയെഴുതാന്‍ പോവുകയാണ് ന്യൂസിലണ്ട്.
ന്യൂസിലണ്ടിലെ നിയമമന്ത്രി ജൂഡിത്ത് കോളിന്‍സാണ് പ്രത്യേക സാഹചര്യത്തില്‍ നിയമം മാറ്റുന്നത് പരിധിയിലാണെന്ന് വെളിപ്പെടുത്തിയത്. നിലവിലെ നിയമപ്രകാരം പീഡന കേസുകളില്‍ സ്ത്രീകള്‍ പ്രതികളാകാന്‍ ന്യൂസിലണ്ടില്‍ വകുപ്പില്ല. സ്ത്രീകള്‍ക്കെതിരായ പീഡനം ന്യൂസിലണ്ടില്‍ 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
തനിക്ക് സുഹൃത്തിന്റെ അമ്മയുമായി അവിഹിതബന്ധമുണ്ടെന്ന് കുട്ടി തന്നെയാണ് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അറിയിച്ചത്. 2012ലാണ് വിദ്യാര്‍ഥി പ്രിന്‍സിപ്പലിനോട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഇത് വെളിപ്പെടുത്തുമ്പോള്‍ കുട്ടിക്ക് 11 വയസ് മാത്രമായിരുന്നു പ്രായം. കഴിഞ്ഞ ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആണ്‍കുട്ടിക്ക് 12 വയസുള്ളപ്പോഴാണ് സുഹൃത്തിന്റെ അമ്മക്ക് കുഞ്ഞ് പിറന്നത്.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement