ABCD FILM REVIEW
By smug - Saturday, June 15, 2013
കേരളം എന്ന നാടല്ലേ ഏറ്റവും വലിയ യൂണിവേര്‍സിറ്റി .. അവിടെ പഠിച്ചാല്‍ പിന്നെ എവിടെയും പാസ്സാകും ... അതുപോലെ തന്നെയാണ് , ദുല്‍ക്കര്‍ സല്‍മാന്‍റെ കാര്യവും .. സ്വന്തം കുടുംബത്ത് തന്നെയില്ലേ ഏറ്റവും വലിയ യൂണിവേര്‍സിറ്റി ...!! എ ബി സി ഡി എന്ന സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ ഈ താരപുത്രന്‍റെ ജനകീയത കൃത്യമായി ഉപയോഗിച്ചിരിക്കുന്നു .. ന്യൂയോര്‍ക്കിലെ ജീവിതത്തിന്‍റെ മനോഹാരിതയും കേരളത്തിലെ ജീവിതത്തിന്‍റെ കഷ്ടപ്പാടുകളും ഇതില്‍ രസകരമായി അവതരിപ്പിച്ചിരിക്കുന്നു .... ," പപ്പാ, ഭരണം വേണ്ടപ്പാ " എന്ന് യുവാക്കളുടെ പക്ഷത്തു നിന്ന് പറയുന്ന സിനിമ എന്ത് കൊണ്ടും കുസൃതിയുള്ള , തമാശയുള്ള ഒരു എന്റര്‍റ്റൈനര്‍ ആണ് ... സിനിമയെ ഒരു വിനോദമായി കാണുന്ന മുഴുവന്‍ പേര്‍ക്കും എ ബി സി ഡി എന്ന സിനിമ തീര്‍ച്ചയായും ഇഷ്ടപ്പെടും എന്ന് തന്നെയാണ് അഭിപ്രായം ഡോട്ട് കോം ... ഇതിലെ ബ്രോക്കര്‍പയ്യനും യുവരാഷ്ട്രീയ നേതാവുമൊക്കെ അവരവരുടെ റോളുകള്‍ ഭംഗിയാക്കി ... കാമ്പസിലെ പ്രശ്നങ്ങള്‍ , ജനകീയ പ്രശ്നങ്ങള്‍ അതില്‍ മാധ്യമങ്ങളുടെ ഇടപെടല്‍ .. അത് ദൃശ്യമാധ്യമമായാലും പത്രമാധ്യമമായാലും എഫ് എം ചാനല്‍ ആയാലും , ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ കമ്മ്യൂണിറ്റി സൈറ്റുകളായാലും ... അവയുടെ സ്വാധീനം എത്രത്തോളം ഉണ്ടെന്ന് കാണിച്ചു തരുന്നു ഈ സിനിമ ... മാവോ യുടെ വാക്കുകള്‍ എത്ര സത്യമാണ് .... അല്ലേ ? ജോണ്‍സ് കോരമാര്‍ " റിയല്‍ എക്സ്പീരിയന്‍സിന്‍റെ അത്രത്തോളം വരില്ല ഒരു ടെസ്റ്റ് ബുക്കും " എന്ന് കൂടി പഠിപ്പിച്ചു തരുന്നു .... ഇതിലെ " നയാ പൈസയില്ല" എന്ന പഴയ പാട്ട് ശരിക്കും അവസരോചിതമായിരുന്നു .... ദുല്‍ക്കര്‍ സല്‍മാന്‍റെ ഈ സിനിമയും ജനങ്ങള്‍ രണ്ടുകയ്യും നീട്ടി സ്വീകരിക്കും ... കാരണം , " ഈ മോന്‍ വന്നത് ചുമ്മാ അങ്ങോട്ട് പോകാനല്ലല്ലോ .
Follow our blog on Twitter, become a fan on Facebook. Stay updated via RSS


