Advertisement

Latest News

വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തി.

By smug - Wednesday, June 12, 2013


കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ നാദിയ ജില്ലയില്‍ 14 വയസ്സുള്ള വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തി. 
സംഭവത്തെത്തുടര്‍ന്ന് അയല്‍ക്കാരനായ ബിമല്‍ സര്‍ദാറിനെ അറസ്റ്റുചെയ്തു. കൂട്ടുപ്രതികളായ രണ്ടു പേര്‍ക്കുവേണ്ടി തിരച്ചില്‍ നടക്കുകയാണ്.
ബരാസത്തില്‍ കോളേജ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തശേഷം കൊന്ന വാര്‍ത്തയുടെ നടുക്കം മാറുംമുന്‍പാണ് ഈ കൊടുംക്രൂരത.
സ്‌കൂള്‍ വിട്ടുവരുമ്പോള്‍ മഴപെയ്തതിനാല്‍ റെയില്‍വേ ഷെഡ്ഡില്‍ കയറിനിന്ന പെണ്‍കുട്ടിയെ ബിമല്‍ സര്‍ദാര്‍ തന്റെ കുടക്കീഴില്‍ പോകാമെന്നുപറഞ്ഞ് ഒപ്പം കൂട്ടുകയായിരുന്നു. ഇയാളുടെ രണ്ട് സുഹൃത്തുക്കള്‍ പിന്നീട് ചേര്‍ന്ന് പെണ്‍കുട്ടിയെ കുറ്റിക്കാടിന്റെ മറവിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. അതിനുശേഷം ശ്വാസംമുട്ടിച്ച് കൊന്നുവെന്നാണ് പോലീസ് പറയുന്നത്.

ബിമലിനൊപ്പം പെണ്‍കുട്ടി പോകുന്നതുകണ്ട നാട്ടുകാരില്‍ ചിലരാണ് ഇയാളെ പിടികൂടി മര്‍ദിച്ചശേഷം പോലീസിന് കൈമാറിയത്. ഇയാള്‍ കുറ്റം സമ്മതിച്ചു. മറ്റു രണ്ടുപ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു.

നാദിയ ജില്ലയിലെതന്നെ ശാന്തിപ്പുര്‍ പ്രദേശത്ത് സ്ത്രീയുടെ മൃതദേഹം മണ്ണില്‍ കുഴിച്ചിട്ടനിലയില്‍ നാട്ടുകാര്‍ കണ്ടെത്തി. ബലാത്സംഗത്തിനുശേഷം കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
തുടരെയുണ്ടാകുന്ന ബലാത്സംഗങ്ങളും കൊലപാതകങ്ങളും ബംഗാളിലെ സ്ത്രീസുരക്ഷയെക്കുറിച്ച് ചോദ്യങ്ങളുയര്‍ത്തുകയാണ്. 10 ദിവസം മുമ്പാണ് കൊല്‍ക്കത്ത നഗരത്തില്‍ ഐറിഷ് യുവതി ബലാത്സംഗത്തിനിരയായത്. നഗരത്തില്‍നിന്ന് 25 കി.മീ അകലെയുള്ള ബരാസത്തില്‍ കോളേജ് വിദ്യാര്‍ഥിനിയെ വീട്ടിലേക്ക് മടങ്ങുംവഴി ആറുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തശേഷം കൊന്നത് ഏതാനും ദിവസങ്ങള്‍ മുന്‍പാണ്.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement