സെക്സിന് വേണ്ടി മാച്ച് ഫിക്സിംഗ്; പ്രമുഖ ഫുട്ബോള്‍ റഫറിക്ക് 6 മാസം ജയില്‍വാസം
By smug - Wednesday, June 12, 2013
ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മാച്ചുകള്‍ അടക്കം ഡസന്‍കണക്കിന് ഇന്റര്‍നാഷണല്‍ മാച്ചുകളില്‍ റഫറി ആയിരുന്ന ലബനീസ് ഒഫീഷ്യല്‍ അലി സബ്ബഘിനെ സെക്സിന് വേണ്ടി മാച്ച് ഫിക്സിംഗ് നടത്തിയ കേസില്‍ 6 മാസം ജയില്‍ശിക്ഷ വിധിച്ചു. 34 വയസ്സുള്ള സബ്ബഘും അദ്ദേഹത്തിന്റെ രണ്ടു സഹ റഫറിമാരും സംഭവത്തില്‍ കുറ്റക്കാര്‍ ആണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. സിംഗപ്പൂര്‍ കോടതിയാണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചത്.
380 ഓളം ഇന്റര്‍നാഷണല്‍ മാച്ചുകള്‍ ഇത്തരം മാച്ച് ഫിക്സിങ്ങിനു ഇരയായിട്ടുണ്ടാകും എന്നാണു ഫുട്ബോള്‍ ഒഫീഷ്യലുകള്‍ കരുതുന്നത്.
Follow our blog on Twitter, become a fan on Facebook. Stay updated via RSS