നരേന്ദ്രമോഡിയുടെ 150 കോടിയുടെ ഓഫീസിന്‍റെ ഉള്‍ഭാഗത്തിന്റെ ചിത്രങ്ങള്‍
By smug - Thursday, June 13, 2013
ഗുജറാത്തില്‍ 150 കോടി മുടക്കി പണിത നരേന്ദ്ര മോഡിയുടെ ഓഫീസ് കെട്ടിടത്തെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാവുമല്ലോ? സ്വര്‍നിം സന്‍കുള്‍ 1 എന്ന് പേരിട്ടിരിക്കുന്ന അഞ്ച് നില ഓഫീസ് സമുച്ചയത്തിലാണ് മോഡിയുടെയും മറ്റ് ഗുജറാത്ത് മന്ത്രിമാരുടെയും ഓഫീസ് പ്രവര്‍ത്തിക്കുക. 1,000 ജീവനക്കാര്‍ ജോലിയെടുക്കുന്ന പുതിയ ഓഫീസ് കോപ്ലക്സില്‍ കോണ്‍ഫ്രന്‍സ് റൂം, മന്ത്രിമാരുടെ ഓഫീസ്, ഡാറ്റ് സെന്‍റര്‍, കാത്തിരിപ്പ് മുറി എന്നിവ തയ്യാറാക്കിയിട്ടുണ്ട്.ഇതില്‍ മന്ത്രിമാര്‍ക്ക് അനുവദിച്ചതിന്‍റെ ഇരട്ടിവലിപ്പമുള്ള നരേന്ദ്ര മോഡിയുടെ ക്യാബിന്‍ തന്നെയാണ് വലുത്. മോഡിക്ക് പ്രത്യേകമായി ഒരു ഗേറ്റും, ലിഫ്റ്റും ക്രമീകരിച്ചിട്ടുണ്ട്. 16 മാസം കൊണ്ടാണ് പുതിയ കെട്ടിടത്തിന്‍റെ പണി പൂര്‍ത്തിയാക്കിയത്. സൗരോര്‍ജം ഉപയോഗിച്ചാണ് കെട്ടിടത്തിലേക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നത്.എന്നാല്‍ മോഡി ജനങ്ങളുടെ പൈസ ദുരുപയോഗം ചെയ്യുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്തായാലും പുതിയ കെട്ടിടത്തിന്റെ ഉള്‍ഭാഗം കാണുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാകും. കണ്ടു നോക്കൂ.


Follow our blog on Twitter, become a fan on Facebook. Stay updated via RSS