Advertisement

Latest News

വത്തിക്കാന്‍ ഭരണസംവിധാനത്തെ വിമര്‍ശിച്ച് പാപ്പ

By smug - Thursday, June 13, 2013

വത്തിക്കാന്‍: വത്തിക്കാന്‍ ഭരണസംവിധാനത്തില്‍ 'സ്വവര്‍ഗ ലോബി' പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഭരണതലത്തില്‍ അഴിമതിയും വ്യാപകമാണെന്ന് അദ്ദേഹം വിലയിരുത്തുന്നു. ലാറ്റിന്‍ അമേരിക്കന്‍ പുരോഹിതവൃന്ദവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പയുടെ തുറന്നുപറച്ചില്‍.

വത്തിക്കാനില്‍ സ്വവര്‍ഗ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അത് പലതരം അഴിമതികള്‍ക്കും അവിശുദ്ധ ബന്ധങ്ങള്‍ക്കും ഇടയാക്കുന്നുണ്ടെന്നും ബെനഡിക്ട് പാപ്പയുടെ കാലത്ത് അന്വേഷണ റിപ്പോര്‍ട്ടുണ്ടായിരുന്നു. അത് ശരിവെക്കുന്ന അഭിപ്രായമാണ് ഫ്രാന്‍സിസ് പാപ്പയില്‍ നിന്നുണ്ടായത്. ഇക്കാര്യത്തില്‍ വത്തിക്കാന് എന്താണ് ചെയ്യാന്‍ കഴിയുന്നതെന്ന് നോക്കാമെന്നും പാപ്പ പറഞ്ഞു.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement