വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ള 498പേരുടെ പട്ടിക കേന്ദ്ര സര്‍ക്കാരിന്
By smug - Sunday, June 16, 2013
ദില്ലി: നികുതി വെട്ടിച്ച് വിദേശത്ത് നിക്ഷേപം നടത്തിയ നൂറുകണക്കിന് ഇന്ത്യക്കാരുടെ വിവരം കേന്ദ്രസര്‍ക്കാരിന് ലഭിച്ചു. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് വിവരം പരിശോധിച്ച് വരുകയാണ്. അന്താരാഷ്ട്ര അന്വേഷണാത്മക റിപ്പോര്‍ട്ടര്‍മാരുടെ സംഘം പ്രസിദ്ധീകരിച്ച ഇന്ത്യക്കാരുടെ പട്ടികയില്‍ കേരളത്തില്‍നിന്നുള്ള മേല്‍വിലാസങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.
ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്റ്സ്, കുക്ക് ഐലന്റ് കേമാന്‍ ഐലന്റ്സ് തുടങ്ങിയ രാജ്യങ്ങളിലുള്ള നിക്ഷേപങ്ങള്‍ സംബന്ധിച്ച വിവരങ്ങളാണ് കേന്ദ്രസര്‍ക്കാരിന് ലഭിച്ചത്. അന്താരാഷ്ട്ര ധനകാര്യ സേവന ദാതാക്കളായ സിംഗപ്പൂരിലെ പോര്‍ട്ട് കല്ലിസ് ട്രസ്റ്റ് നെറ്റ് , ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍റിലെ കോമണ്‍വെല്‍ത്ത് ട്രസ്റ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ വഴി പണമിടപാട് നടത്തിയവരുടെ വിവരങ്ങളാണ് സര്‍ക്കാരിന് ലഭിച്ചത്. ഇതില്‍ 194 പേര്‍ മുംബൈയില്‍ നിന്നും 113 പേര്‍ ദില്ലിയില്‍ നിന്നും ഉള്ളവരാണ്. കൊല്‍ക്കത്ത(39), ബംഗലൂരു(36), ചെന്നൈ(31), ഹൈദരാബാദ്(13), ഗുഡ്ഗാവ്(9), അഹമ്മദാബാദ്(7) എന്നിങ്ങനെ മറ്റു നഗരങളിലെ കള്ള നിക്ഷപക്കാരുടെ എണ്ണം.
നികുതി വിവര കൈമാറ്റ ഉടമ്പടി അനുസരിച്ചാണ് ഓസ്ട്രേലിയന്‍ ടാക്സേഷന്‍ ഓഫീസ് വിവരങ്ങള്‍ കൈമാറിയത്. ഓസ്ട്രേലിയയിലേയും അമേരിക്കയിലേയും ഇംഗ്ലണ്ടിലേയും നികുതി വകുപ്പുകള്‍ക്ക് ഇത്തരം കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ മറ്റ് രാജ്യങ്ങളുമായി പങ്ക് വയ്ക്കാന്‍ ഒരുക്കമാണെന്ന് അറിഞ്ഞ് ഇന്ത്യ ഔദ്യോഗികമായി അപേക്ഷ നല്‍കുകയായിരുന്നു.
വിദേശ രാജ്യങ്ങളില്‍ ഇത്തരത്തില്‍ അക്കൗണ്ട് തുറന്ന 498 ഇന്ത്യക്കാരുടെ പേര് വിവരങ്ങള്‍രാജ്യാന്തര അന്വേഷണാത്മക റിപ്പോര്‍ട്ടര്‍മാകുടെ സംഘം പുറത്തുവിട്ടു. ഇതില്‍ രണ്ട് മേല്‍വിലാസങ്ങള് കേരളത്തില്‍നിന്നാണ്. കൊച്ചിയിലെയും അങ്ങാടിമുഖത്തെയുമാണ് മേല്‍വിലാസങ്ങളെങ്കിലും ഇവ വ്യാജമാണെന്ന് പ്രാഥമിക അന്വേണത്തില്‍ തെളിഞ്ഞു. ഇതില്‍ വ്യവസായിയും രാജ്യസഭാംഗവുമായ വിജയ് മല്ല്യയുടെയും ലോകസ്ഭയിലെ കോണ്‍ഗ്രസ് എംപി വിവേകാനന്ദ് ഗദ്ദാമും ഉള്‍പ്പെട്ടതായി പുറത്തുവന്നിരുന്നു.
Follow our blog on Twitter, become a fan on Facebook. Stay updated via RSS

