ശ്രീശാന്തിന് തുലാഭാരം : 80 കിലോ കദളിപ്പഴം കൊണ്ട്
By smug - Thursday, June 13, 2013
വാതുവെപ്പ് കേസില്‍ ജാമ്യം ലഭിച്ച് നാട്ടിലെത്തിയ ശ്രീശാന്ത് തുലാഭാരം നടത്തി. തൃപ്പൂണിത്തറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ 80 കിലോഗ്രാം കദളിപ്പഴം കൊണ്ടാണ് ശ്രീശാന്ത് തുലാഭാരം നടത്തിയത്.
തുലാഭാരം നടത്താനായി കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ശ്രീശാന്ത് എത്തിയത്. അച്ഛന്‍ ശാന്തകുമാരന്‍ നായര്‍, അമ്മ സാവിത്രി ദേവി, സഹോദരി, സഹോദരി ഭാര്‍ത്താവ് മധുബാലകൃഷ്ണന്‍ എന്നിവരും ശ്രീശാന്തിനോടൊപ്പമുണ്ടായിരുന്നു. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ എല്ലാം ദൈവാനുഗ്രഹമാണെന്ന് മാത്രമായിരുന്നു ശ്രീശാന്തിന്റെ പ്രതികരിച്ചത്.
തുലാഭാരത്തിന് ശേഷം ശ്രീശാന്ത് സുഹൃത്തുക്കള്‍ക്കെപ്പം ശബരിമലയിലേക്കു പോയി.
Follow our blog on Twitter, become a fan on Facebook. Stay updated via RSS


