Advertisement

Latest News

സിറിയയില്‍ 93,000 പേര്‍ കൊല്ലപ്പെട്ടതായി യുഎന്‍

By smug - Thursday, June 13, 2013

ജനീവ: സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ 93,000 പേര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ യുഎന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇത് 30,000 ആയിരുന്നു. അതേസമയം, ഔദ്യോഗിക കണക്കു മാത്രമാണെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
യഥാര്‍ഥ മരണസംഖ്യ ഇതിലും വളരെ ഏറെയാകാമെന്നും യുഎന്‍ മനുഷ്യാവകാശ വിഭാഗം വക്താവ് നവി പിള്ള പറഞ്ഞു. 2011 ജൂലൈ മുതല്‍ പ്രതിമാസം ശരാശരി 5000 പേര്‍ വീതം സിറിയയില്‍ കൊല്ലപ്പെടുന്നുണ്ട്. കൊല്ലപ്പെട്ടവരില്‍ 6,561 കുട്ടികളും ഉള്‍പ്പെടും. ഇതില്‍ 1,729 കുട്ടികള്‍ പത്തുവയസിനു താഴെയുള്ളവരാണെന്നും യു എന്‍ റിപ്പോര്‍ട്ടില്‍ എടുത്തുകാണിക്കുന്നുണ്ട്.
കൊല്ലപ്പെട്ടവരില്‍ 80 ശതമാനം പേരും പുരുഷന്മാരാണ്. സിറിയന്‍ ഏറ്റുമുട്ടലുകളില്‍ കഴിഞ്ഞ ആറു മാസത്തിനിടെ മുപ്പതിനായിരത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ , ഭൂരിഭാഗം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. ഇതിനാല്‍ യഥാര്‍ഥ മരണസംഖ്യ ഇതിലും എത്രയോ ഏറെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സിറിയന്‍ സര്‍ക്കാരും വിവിധ സന്നന്ധസംഘടനകളും നല്‍കുന്ന കണക്കുകള്‍ അനുസരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കൊല്ലപ്പെട്ടവരെ കുറിച്ച് പൂര്‍ണമായ വിവരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ കണക്കില്‍ ഉള്‍പ്പെടുത്തുവെന്നും യുഎന്‍ വക്താവ് പറഞ്ഞു.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement