ശരീത്തിലെ എല്ലുകള്‍ പൊട്ടിപ്പോവുന്ന അവസ്ഥയായിരുന്നു ധന്യയുടേത്.
By smug - Thursday, June 13, 2013

23 വര്‍ഷങ്ങള്‍ക്ക മുമ്പ് മകം നക്ഷത്രത്തില്‍ മകള്‍ ജനിച്ചപ്പോള്‍ ബി. ഇ. എം. എല്ലില്‍ ഉേേദ്യാഗസ്ഥനായിരുന്ന അച്ഛന്‍ രവിക്കും വീട്ടമ്മയായ അമ്മ നിര്‍മലക്കും ആഹ്ലാദം അണ പൊട്ടിയൊഴുകി. മറ്റേതൊരു കുട്ടിയേയും പോലെയായിരുന്നു ധന്യ ആദ്യം. പക്ഷെ എപ്പോഴും കുട്ടി നിര്‍ത്താതെ കരയുമായിരുന്നുവെന്ന് രവി ഓര്‍ക്കുന്നു.' എന്താണ് കാര്യമെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. വിശപ്പും ദാഹവുമാണെന്നാണ് ആദ്യം കരുതിയത്.' ജനിച്ച് മൂന്നു മാസങ്ങള്‍ക്ക് ശേഷമാണ് എല്ലുകള്‍ പൊട്ടിപ്പോകുന്ന രോഗമാണെന്ന് മനസ്സിലായത്.
അഞ്ചു വയസ്സുകാരിയുടെ അച്ഛനമ്മമാരെ പോലെ തീവ്രമായൊരു പ്രതികരണം ധന്യയുടെ അച്ഛനമ്മമാരില്‍ നിന്ന് ഉണ്ടായില്ല. മകളെയും കൊണ്ട് ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള ഡോക്ടര്‍മാരെയും കാണിച്ചു. ഒരു ഫലവും കണ്ടില്ല. വേദന ഇല്ലാതാക്കാന്‍ വേദനസംഹാരികള്‍ കഴിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന ഡോക്ടര്‍മാര്‍ വിധിച്ചു.
ടീനേജ് പ്രായം എത്തുന്നതു വരെ ധന്യയുടെ ജീവിതം ദുരിതപൂര്‍ണമായിരുന്നു. തുമ്മുമ്പോഴും ചുമക്കുമ്പോഴും എന്നു വേണ്ട കോട്ടുവായിടുമ്പോള്‍ പോലും ശരീത്തിലെ എല്ലുകള്‍ പൊട്ടിപ്പോവുന്ന അവസ്ഥയായിരുന്നു ധന്യയുടേത്. അത്യധികം വേദന സഹിച്ച് ജീവിതം തള്ളിനീക്കിയ തന്റെ ശരീരത്തില്‍ നാനൂറിലധികം പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ധന്യ പറയുമ്പോള്‍ ശ്ബദം ഒരിക്കല്‍ പോലും ഇടറിയില്ല....
Follow our blog on Twitter, become a fan on Facebook. Stay updated via RSS