99 ഡോളറിന് ആപ്പിള്‍ ഐഫോണ്‍
By smug - Friday, June 14, 2013
മുന്‍ ഐഫോണുകളേക്കാള്‍ തികച്ചും വ്യത്യസ്ഥമായിരിക്കും ആപ്പിളിന്റെ പുതിയ ഐഫോണ്‍ എന്നാണ് റിപ്പോര്‍ട്ട്. പുതിയ ആപ്പിള്‍ ഐഫോണ്‍ വിലയുടെ കാര്യത്തിലായിരിക്കും ചരിത്രം രചിക്കുക. വെറും 99 ഡോളറിന്(ഏകദേശം 5700 രൂപ ) ആയിരിക്കും പുതിയ ഐഫോണ്‍ വിപണിയിലെത്തുകയെന്നാണ് വിവരം.
ഗുണനിലവാരത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ചക്കില്ലാത്ത ആപ്പിള്‍ വിലകുറക്കുക കൂടി ചെയ്താല്‍ വില്‍പ്പന കുത്തന കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആപ്പിളിന്റെ പുതിയ ഐഫോണ്‍ മോഡലിന്റെ ഞെട്ടിപ്പിക്കുന്ന വിലവിവരം റോയിട്ടേഴ്‌സാണ് പുറത്തുവിട്ടിരിക്കുന്നത്. അഞ്ച് നിറങ്ങളിലായിരിക്കും പുതിയ മോഡല്‍ ആപ്പിള്‍ പുറത്തിറക്കുകയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു.
വിലക്കുറവുകൊണ്ട് ശ്രദ്ധേയമായ ആപ്പിള്‍ ഐഫോണിന്റെ പുതിയ പതിപ്പ് ഈ വര്‍ഷം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്ലാസ്റ്റിക് ആവരണമായിരിക്കും ഈ ഐഫോണിനെ പൊതിഞ്ഞുണ്ടാവുക. ഇതിനൊപ്പം ഈ വര്‍ഷം സ്‌ക്രീന്‍ വലിപ്പം കൂടിയ രണ്ട് ഐ ഫോണ്‍ മോഡലുകള്‍ കൂടി ആപ്പിള്‍ പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ സെപ്തംബറില്‍ ആപ്പിള്‍ പുറത്തിറക്കിയ ഐഫോണ്‍ 5ന് നാല് ഇഞ്ച് സ്‌ക്രീന്‍ വലിപ്പമാണ് ഉള്ളത്. 4.7 ഇഞ്ചും 5.7 ഇഞ്ചും വലിപ്പമുള്ള ഐ ഫോണ്‍ മോഡലുകള്‍ ഐഫോണ്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Follow our blog on Twitter, become a fan on Facebook. Stay updated via RSS


