ഇന്ത്യന്‍ കൗമാരക്കാരിയെ ബ്രിട്ടനില്‍ കാണാതായിട്ട് അഞ്ചു ദിവസം
By smug - Saturday, June 15, 2013
ലണ്ടന്‍: ഇന്ത്യയില്‍നിന്ന് അവധിക്കാലം ആഘോഷിക്കാനെത്തിയ ഇമാന്‍ ഷാ എന്ന പതിനേഴുകാരിയെ ബ്രിട്ടനില്‍ കാണാതായിട്ട് അഞ്ചു ദിവസം പിന്നിടുന്നു. സെന്‍ട്രല്‍ ലണ്ടനിലെ ഓക്‌സ്ഫഡ് സ്ട്രീറ്റില്‍ കുടുംബത്തോടൊപ്പം ഷോപ്പിങ് നടത്തുന്നതിനിടെ പതിനേഴുകാരി അപ്രത്യക്ഷയാകുകയായിരുന്നു. ഇന്ത്യയിലേക്കുള്ള മടക്കയാത്രയ്ക്ക് മണിക്കൂറുകള്‍ മാത്രമാണ് അപ്പോള്‍ ബാക്കിയുണ്ടായിരുന്നത്.
താമസിച്ചിരുന്ന ഹോട്ടലിലേക്കുള്ള വഴിയേ തന്നെ ഇമാന്‍ നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവികളില്‍ പതിഞ്ഞിട്ടുണ്ട്. ഇതിനിടെ എന്തു സംഭവിച്ചു എന്നത് ഇപ്പോഴും നിഗൂഢം.
കുടുംബാംഗങ്ങള്‍ എല്ലാവരും ഒരുമിച്ചു തന്നെയുണ്ടായിരുന്നു എന്നും, ഇമാനെ ഇതിനിടെ കാണാതാകാന്‍ ഒരു ന്യായവുമില്ലെന്നും അച്ഛന്‍ തന്‍വീര്‍ ഷാ. ഭാര്യയ്ക്കും മകള്‍ക്കും ഏതാനും അടി മുന്നിലാണ് താന്‍ നടന്നിരുന്നത്. അല്‍പ്പം കഴിഞ്ഞ് തിരിഞ്ഞു നോക്കിയപ്പോള്‍ മകളെ കാണാനില്ലായിരുന്നു- അദ്ദേഹം വിശദീകരിക്കുന്നു.
ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെയാണ് ഈ സംഭവം. ഇന്ത്യയില്‍ അഡ്വര്‍ട്ടൈസിങ് കമ്പനി നടത്തുകയാണ് തന്‍വീര്‍. രണ്ട് ആണ്‍മക്കള്‍ കൂടിയുണ്ട് അദ്ദേഹത്തിന്.
1.6 മീറ്റര്‍ ഉയരമുള്ള ഇമാന്‍ മെലിഞ്ഞിട്ടാണ്, മുടിക്ക് ബ്രൗണ്‍ നിറം, അവസാനം കാണുമ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ലോഗോ ഉള്ള കറുത്ത ജാക്കറ്റും ഗ്രേ ട്രൗസറും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ട്രെയ്‌നറുമാണ് ധരിച്ചിരുന്നത്.

Follow our blog on Twitter, become a fan on Facebook. Stay updated via RSS