Advertisement

Latest News

കര്‍ണ്ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: ജനതാദള്‍ നേതാവ് ഒളിവില്‍

By smug - Saturday, June 15, 2013

മംഗലാപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ മംഗലാപുരത്തെ ജനതാദള്‍ എസ് പ്രാദേശിക നേതാവ് ഒളിവില്‍. ദര്‍വാഡ ജില്ലയിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ജെഡിഎസ് ബൂത്ത് കമ്മിറ്റി പ്രസിഡന്റു കൂടിയായ മഞ്ജുനാഥ എന്ന കല്ല മഞ്ജയെയാണ് പൊലീസ് തേടുന്നത്. കൂലി വേലക്കാരായ കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്കുപോയസമയത്ത് അയല്‍വാസി കൂടിയായ കല്ല മഞ്ജ കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവീടിനകത്തുവച്ചു പീഡിപ്പിക്കുയായിരുന്നു.
മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോള്‍ കുട്ടി ക്ഷീണിതയായി കണ്ടു വിവരം ആരാഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അവശനിലയിലായ പെണ്‍കുട്ടിയെ ഉടന്‍ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നു സംഭവം സംബന്ധിച്ചു രക്ഷിതാക്കള്‍ പൊലീസില്‍ പരാതിനല്‍കി. കല്ല മഞ്ജയോടൊപ്പം പീഡനത്തില്‍ പങ്കാളിയാണെന്ന സംശയത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement