Advertisement

Latest News

സോളാര്‍ തട്ടിപ്പ്: പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ മുഖ്യമന്ത്രി രാജിവക്കുമെന്ന് എം.എം ഹസന്‍

By smug - Sunday, June 16, 2013

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ മുഖ്യമന്ത്രി രാജിവക്കുമെന്ന് എം എം ഹസന്‍. അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന ആളല്ല മുഖ്യമന്ത്രിയെന്നും പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി രാജിസന്നദ്ധത അറിയിച്ചതാണെന്നും ഹസന്‍ പറഞ്ഞു.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സംശയം മുഖ്യമന്ത്രി തന്നെ ദുരീകരികണമെന്നും അദ്ദേഹത്തിന് അതിന് സാധിക്കുമെന്നാണ് കരുതുന്നതെന്നും എം.എം ഹസന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് കുറച്ചുകൂടി കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. സോളാര്‍ കേസും ചാരക്കേസും തമ്മില്‍ താരതമ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement