Advertisement

Latest News

ദില്ലിയില്‍ ബാലികക്കെതിരെ വീണ്ടും പീഡനം: പ്രതിയെ പോലീസ് തെരയുന്നു

By smug - Sunday, June 16, 2013

ദില്ലി: ഗുഡ്ഗാവില്‍ അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്തു മെട്രോ സ്‌റ്റേഷനില്‍ ഉപേക്ഷിച്ചു. പ്രതിയെ പോലീസ് അന്വേഷിക്കുന്നുണ്ട്. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റ ബാലികയെ ദില്ലിയില്‍ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഭക്ഷണം വാങ്ങി തരാമെന്ന് പറഞ്ഞ് ബാലികയെ നാല്‍‌പത് വയസ്സ് തോന്നിക്കുന്ന ഒരാള്‍ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇയാളാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കുട്ടിയുടെ കൂടെയുണ്ടായിരുന്ന 12 വയസുകാരന്‍ ബന്ധുവാണ് ഇദ്ദേഹത്തെ കുറിച്ച് സൂചന നല്‍കിയത്.
പോലീസ് ഇദ്ദേഹത്തിന്റെ രേഖാ ചിത്രം തയാറാക്കി. ശനിയാഴ്ച ഉച്ചയ്ക്കാണ് ബാലികയെ കാണാതായത്. അബോധാവസ്ഥയിലായ ബാലികയെ സിക്കന്തര്‍പൂര്‍ മെട്രോ സ്‌റ്റേഷനു സമീപത്തുനിന്ന് കണെ്ടത്തുകയായിരുന്നു.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement