Advertisement

Latest News

മൊബൈല്‍ ചാര്‍ജ്ജിംഗ് രംഗത്ത് വിസ്മയമായി ഒരു കണ്ടുപിടുത്തും

By smug - Thursday, June 13, 2013

മൊബൈല്‍ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ മണിക്കൂറുകളോളമുള്ള കാത്തിരിപ്പ് ഇനി ചരിത്രമാകും. മൊബൈല്‍ ചാര്‍ജ്ജിംഗ് രംഗത്ത് വിസ്മയമായി ഒരു കണ്ടുപിടുത്തും തയ്യാറായിരിക്കുകയാണ്. ഇന്ത്യന്‍ വംശജയായ പതിനെട്ടുകാരി ഇഷ ഖരെയാണ് പുതിയ കണ്ടുപിടുത്തത്തിന്റെ പിറകില്‍.
ഇന്റലിന്റെ ഇന്റര്‍നാഷണല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് ഫെയറില്‍ തന്റെ കണ്ടു പിടുത്തം അവതരിപ്പിച്ച് ലോക ശ്രദ്ധ നേടിയിരിക്കുകയാണ് ഈ ഹൈസ്‌കൂള്‍കാരി. ‘സൂപ്പര്‍ കപ്പാസിറ്റര്‍ ‘ എന്നാണ് ഇഷ ഇതിന് പേരിട്ടിരിക്കുന്നത്.
ചില പ്രത്യേക ചാര്‍ജ്ജറുകളിലാണ് ഇവ ഇപ്പോള്‍ പരീക്ഷിച്ചിരിക്കുന്നത്. മൊബൈല്‍ ചാര്‍ജ്ജറിലേക്ക് ഇത് മാറ്റാന്‍ ഒട്ടും വിഷമമില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇടക്കിടെ മൊബൈലില്‍ ചാര്‍ജ് തീരുന്നത് സ്ഥിരമായതോടെയാണ് ഇത്തരമൊരു കണ്ടെത്തലിലേക്ക് നയിച്ചതെന്ന് ഇഷ പറഞ്ഞു.
സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് ഫെയറില്‍ യങ് സയന്റിസ്റ്റ് അവാര്‍ഡും 50000 ഡോളറും സമ്മാനമായി വാങ്ങിയാണ് ഇഷ മടങ്ങിയത്. നിരവധി കമ്പനികള്‍ ഇതിനകം തന്നെ ഇഷയുമായി ഇതേക്കുറിച്ച് സംസാരിച്ചു കഴിഞ്ഞു. സെക്കന്റുകള്‍ക്കുള്ളില്‍ മൊബൈല്‍ ചാര്‍ജ്ജിംഗ് എന്ന സ്വപ്‌നത്തിലേക്ക് അധികം ദൂരമില്ലെന്ന് പ്രമുഖ മൊബൈല്‍ കമ്പനികളും ഇഷയും ഒരുപോലെ പറയുന്നു.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement