മുന്‍നിര നായകന്മാരുടെ സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെട്ട മീരാജാസ്മിന്‍
By smug - Sunday, June 30, 2013
മീരാജാസ്മിന്റെ ‘മിസ് ലേഖാ തരൂര്‍ കാണുന്നത് ’ എന്ന ചിത്രം ഉടന്‍ പുറത്തിറങ്ങും. മുന്‍നിര നായകന്മാരുടെ സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെട്ട മീരാജാസ്‌മിന് പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് മിസ് ലേഖാ തരൂര്‍ കാണുന്നത്. നായിക വേഷത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ മീരാജാസ്മിന്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തര്‍കര്‍ വിലയിരുത്തുന്നത്.
ഒരു പെണ്‍കുട്ടിയുടെ വൈജാത്യപൂര്‍ണമായ കാഴ്‌ചകളിലൂടെ സഞ്ചരിക്കുന്ന കഥയാണ് ‘മിസ്. ലേഖാ തരൂര്‍ കാണുന്നത്’. മീരാജാസ്‌മിനെന്ന നായികയുടെ കഴിവിന് അനുസരിച്ച് തയ്യാറാക്കിയ തിരക്കഥയാണിത്. 12 വര്‍ഷം മുമ്പ് താന്‍ കാണാനിടയായ ഒരു ചൈനീസ് ചിത്രത്തില്‍നിന്നുണ്ടായ പ്രചോദനമാണ് ‘മിസ് ലേഖാ തരൂര്‍ കാണുന്നത്’ എന്ന ചിത്രം യാഥാര്‍ത്ഥ്യമാകാന്‍ കാരണമെന്ന് സംവിധായകന്‍ ഷാജിയെം പറഞ്ഞു.
മിസ് ലേഖാ തരൂര്‍ നിരവധി കഴിവുകളുള്ള പെണ്‍കുട്ടിയാണ്. മലയാളത്തിലെ ഒരു പ്രമുഖ ചാനലില്‍ ‘ഗോള്‍ഡന്‍ ക്രൗണ്‍’ എന്ന ഷോയുടെ ഗ്രാന്റ് മാസ്‌റ്ററാണ് മിസ് ലേഖാ തരൂര്‍. അവതരണത്തിലെ സവിശേഷത കൊണ്ട് ഗോള്‍ഡന്‍ ക്രൗണ്‍ എന്ന പ്രോഗ്രാം കേരളത്തിലെ ശ്രദ്ധേയമായ പരിപാടികളിലൊന്നായി മാറുകയായിരുന്നു.
ഇതിനിടെ മിസ് ലേഖാ തരൂര്‍ കണ്ടുമുട്ടുന്ന വ്യക്‌തികളുടെ ജീവിതം തന്നെ മാറ്റിമറിക്കപ്പെടുന്നു. ലേഖ തരൂര്‍ സങ്കീര്‍ണമായ ജീവിതമുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്നതോടെയാണ് മിസ്. ലേഖ തരൂരിന്റെ കാഴ്‌ചകള്‍ മറ്റൊരു വഴിത്തിരിവിലൂടെ മുന്നോട്ടു പോകുന്നത്.
ചിത്രത്തില്‍ മീരാ ജാസ്‌മിനു പുറമേ ബദ്രി, ജോസ്, സുരാജ് വെഞ്ഞാറമ്മൂട്, കൃഷ്‌ണ, അരൂണ്‍ ഘോഷ്, നന്ദു, സുനില്‍ സുഗത, റോബിന്‍ ജോളി, ആഷ അരവിന്ദ്, സജിത മഠത്തില്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
Follow our blog on Twitter, become a fan on Facebook. Stay updated via RSS