മമ്മൂട്ടിയുടെ റിയാലിറ്റി ഷോ വരും ?
By smug - Sunday, June 30, 2013
കൈരളി ചാനലില്‍ പുതിയ റിയാലിറ്റി ഷോയുമായി മമ്മൂട്ടി എത്തുന്നു എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ താരസംഘടനയായ അമ്മയുടെ വിലക്കായിരുന്നു മമ്മൂട്ടിയുടെ ടെലിവിഷന്‍ പ്രവേശനത്തന് പ്രതിബന്ധമായിരുന്നത്. റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിന് താരങ്ങള്‍ക്ക് തത്ക്കാലം വിലക്കില്ലെന്ന് അമ്മ വ്യക്തമാക്കിയതോടെ മമ്മൂട്ടിയുടെ ടെലിവിഷന്‍ പ്രവേശം ഉറപ്പായിരിക്കുകയാണ്. അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് നിര്‍ണ്ണായകമായ ഈ തീരുമാനമുണ്ടായിരിക്കുന്നത്. -->
ബോളിവുഡ് താരം അമീര്‍ഖാന്‍റെ സത്യമേവജയതേ മാതൃകയില്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന റിയാലിറ്റി ഷോ ആയിരിക്കും മമ്മൂട്ടി ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടി ചെയര്‍മാനായ കൈരളി ചാനലിലേക്ക് തിരിച്ചെത്തിയ ജോണ്‍ ബ്രിട്ടാസിന്റെ പരിഷ്‌ക്കാരങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു പ്രോഗ്രാമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Follow our blog on Twitter, become a fan on Facebook. Stay updated via RSS