Advertisement

Latest News

സ്ത്രീയോട് ബ്രാ ഇളക്കാന്‍ പറഞ്ഞ പോലിസ്‌ ഓഫീസറുടെ നടപടി വിവാദമാകുന്നു

By smug - Friday, June 21, 2013


മയക്കുമരുന്ന് പരിശോധനക്ക് വേണ്ടി സ്ത്രീയോട് ബ്രാ ഇളക്കാന്‍ ആവശ്യപ്പെട്ട പോലിസ്‌ ഓഫീസറുടെ നടപടി വന്‍ വിവാദമായി. പൊട്ടിയ ഹെഡ്ലൈറ്റുമായി കാറോടിച്ച സു ബ്രുഗ്ഗര്‍ എന്ന യുവതിയെയും അവരുടെ കാമുകനെയും മയക്കുമരുന്ന് പരിശോധനക്ക് വേണ്ടി തടഞ്ഞു നിര്‍ത്തിയാണ് പോലിസ്‌ ഓഫീസര്‍ അപമര്യാദയായി പെരുമാറിയത് എന്നാണ് ആരോപണം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. ഫ്ലോറിഡയില്‍ ആണ് സംഭവം അരങ്ങേറിയത്.
പോലിസ്‌ ഓഫീസര്‍ ആയ ഡസ്റ്റിന്‍ ഫെറ്റ്‌സ് ആണ് വിവാദ നായകന്‍ . ഇയാള്‍ സ്ത്രീയോട് വസ്ത്രം പൊക്കാന്‍ ആവശ്യപ്പെടുകയും ശരീരത്തില്‍ നിന്നും ബ്രാ കളയാന്‍ ആവശ്യപ്പെടുകയും ആയിരുന്നു. അതിനു ശേഷം അവിടെ ഇളക്കാനും അയാള്‍ സ്ത്രീയോട് ആവശ്യപ്പെടുന്നതായി വീഡിയോയില്‍ കാണാം. സ്തനങ്ങള്‍ക്കിടയില്‍ വല്ല മയക്കുമരുന്നും ഒളിപ്പിച്ചിട്ടുണ്ടങ്കില്‍ അത് വീഴാന്‍ വേണ്ടി ആണത്രേ ഇയാള്‍ ഇങ്ങനെ ചെയ്തത്.



Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement