ദീലീപും മഞ്ജുവും വേര്‍പിരിയാനെത്തിയില്ല; കാണാന്‍ തടിച്ചു കൂടിയവര്‍ക്ക് നിരാശ
By smug - Wednesday, June 12, 2013
ഒരു കുടുംബം തകരുന്നത് കാണുവാന്‍ ഇത്രയധികം ആളുകള്‍ ഉണ്ടാകുമോ? ഇന്നലെ താരദമ്പതികളായ ദീലീപും മഞ്ജുവാര്യരും വേര്‍പിരിയുന്നെന്ന അഭ്യൂഹം പരന്നതിനെത്തുടര്‍ന്നു തൃശൂര്‍, മൂവാറ്റുപുഴ കുടുംബക്കോടതികള്‍ക്കു മുന്നില്‍ ആരാധകരും മാധ്യമപ്രവര്‍ത്തകരും തടിച്ചുകൂടിയത് കൌതുകമായി. ദിലീപില്‍ നിന്നും വിവാഹമോചനം തേടി മഞ്ജു കുടുംബക്കോടതിയിലെത്തുമെന്നായിരുന്നു പ്രചാരണം. ഓണ്‍ലൈന്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്തകളാണ് ഇന്നലെ തന്നെ ഇവര്‍ വിവാഹമോചനം തേടിയേക്കും എന്ന അഭ്യൂഹം പരത്തിയത്.
കോരിച്ചൊരിയുന്ന മഴയിലും ആരാധകരും മാധ്യമപ്രവര്‍ത്തകരും കോടതിക്കു മുന്നില്‍ തിക്കിത്തിരക്കുന്നത് കാണാന്‍ വന്‍ രസമായിരുന്നു. ദിലീപും മഞ്ജുവാര്യരും ദേ ഇപ്പൊ എത്തും എന്ന തരത്തില്‍ ടിവി ചാനലുകളില്‍ ഫ്ലാഷ് ന്യൂസ് കാണിച്ചു തുടങ്ങി. ചാനല്‍ കാമറമാന്‍മാര്‍ കോടതിയുടെ എല്ലാ പരിസരത്തും നിലയുറപ്പിച്ചതോടെ അവരിപ്പോള്‍ തന്നെ എത്തും എന്ന സ്ഥിതിയായി. അവസാനം കോടതി പിരിഞ്ഞതോടെയാണ് അണ്ടി പോയ അണ്ണാനെ പോലെ കാത്തു നിന്നവര്‍ മടങ്ങി.
ദിലീപിന്റെ മഞ്ജുവിന്റെ വിവാഹമോചന വാര്‍ത്തകള്‍ രണ്ടു ദിവസമായി പ്രമുഖ ഓണ്‍ലൈന്‍ മീഡിയകളില്‍ ഒക്കെ വരുന്നുണ്ട്. എറണാകുളം, തൃശൂര്‍, മുവാറ്റുപുഴ കുടുംബക്കോടതികളില്‍ അവരെത്തും എന്ന അഭ്യൂഹമാണ് ജനങ്ങളെ വലച്ചത്. രാവിലെ 12ന് എത്തുമെന്നായിരുന്നു ആദ്യം പ്രചരിച്ചത്. പിന്നീട് െവെകിട്ട് നാലിന് എത്തുമെന്നായി.
അതെ സമയം വിവാഹമോചനം തേടി മഞ്ജു കൊച്ചിയിലെ അഭിഭാഷകയെ സമീപിച്ചെന്ന് വാര്‍ത്തകളുണ്ട്. സംയുക്ത വിവാഹമോചന ഹര്‍ജി നല്‍കുന്ന കാര്യവും ആലോചനയില്‍ ഉണ്ടത്രെ. മാധ്യമങ്ങള്‍ ആഘോഷിക്കാതിരിക്കാന്‍ വേണ്ടിയാണ് അത്. ഇന്നലത്തെ അഭ്യൂഹം പരത്തിയത് മഞ്ജു കണ്ട അഭിഭാഷകയുടെ ഓഫീസ് ഗുമസ്ഥന്മാര്‍ ആണെന്നാണ് സൂചന. അവര്‍ വാര്‍ത്ത ഒരു പ്രമുഖ പത്രത്തിന് ചോര്‍ത്തികൊടുക്കുകയായിരുന്നുവത്രേ. അതെ ഗുമസ്തന്മാര്‍ ആയിരുന്നു ഇന്നലെ കോടതി പരിസരത്ത് തടിച്ചു കൂടിയവരില്‍ മുന്‍പില്‍ ഉണ്ടായിരുന്നത് എന്ന് ഇതിനോട് ചേര്‍ത്ത് വായിക്കാം.
എന്തായാലും വൈകിട്ട് 5 വരെ നടി എത്താതിരുന്നതോടെ ഹര്‍ജി സമര്‍പ്പിക്കുന്നത് ഇന്നേക്ക് മാറ്റിയെന്ന പുതിയ പ്രചാരണവും അഴിച്ചുവിട്ട് അരിശത്തോടെ ഇന്ന് കാണാമെന്ന പരസ്പര സംസാരത്തോടെയാണ് ആളുകള്‍ പിരിഞ്ഞത്.
Follow our blog on Twitter, become a fan on Facebook. Stay updated via RSS