Advertisement

Latest News

അയേഷ ഫാറൂഖ്: യുദ്ധവിമാനം പറത്താന്‍ യോഗ്യത നേടുന്ന ആദ്യ പാക് വനിത

By smug - Friday, June 14, 2013

യുദ്ധവിമാനം പറത്താന്‍ യോഗ്യത നേടുന്ന ആദ്യ പാക്കിസ്ഥാന്‍ വനിതയായി 26കാരിയായ അയേഷ ഫാറൂഖ് മാറി.  ഇസ്ലാമിക റിപ്പബ്ലിക്കായ പാകിസ്ഥാനിലെ പഞ്ചാബ് മേഖലയിലെ ബഹവല്‍പൂരില്‍ നിന്നുള്ള യുവതിയാണ് ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദശാബ്ദത്തില്‍ പാകിസ്ഥാന്‍ വ്യോമസേനയില്‍ പൈലറ്റായി തെരഞ്ഞെടുക്കപ്പെട്ട 19 വനിതകളില്‍ ഒരാളാണ് അയേഷ ഫാറൂഖ്. വിവിധ പരിശീലന കാലയളവുകളില്‍ നടത്തിയ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അയേഷ ഫാറൂഖിന് മാത്രമാണ് യുദ്ധ മേഖലകളിലേക്ക് വിമാനം പറത്താന്‍ യോഗ്യത ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പാകിസ്ഥാന്‍ സേനയില്‍ ചേരുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. പാക് സമൂഹത്തിന്റെ കാഴ്ച്ചപാടിലുണ്ടായ മാറ്റത്തിന്റെ സൂചനയായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. അഞ്ച് വര്‍ഷം മുമ്പ് 100 വനിതകള്‍ മാത്രമാണ് പാക് വ്യോമസേനയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ വനിതകളുടെ എണ്ണം 316 ആയി ഉയര്‍ന്നിരിക്കുന്നു. പാക് സേനയില്‍ ആകെ നാലായിരത്തോളം സ്ത്രീകളാണുള്ളത്. ഇതില്‍ ഭൂരിഭാഗവും ഓഫീസ് ജോലികള്‍ ചെയ്യുന്നവരാണ്.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement