ജൂണ്‍ 27 ന് ആമസോണ്‍ കിന്റെല്‍ ടാബുകള്‍ ഇന്ത്യന്‍ വിപണിയിലെത്തും.
By smug - Friday, June 14, 2013
ഇന്ത്യന്‍ ടാബ് വിപണി പിടിക്കാന്‍ ആമസോണ്‍ കിന്റെല്‍ ഫയര്‍ എച്ഡി വരുന്നു. കമ്പനി പുറത്തുവിട്ടത് പ്രകാരം 16 ജിബി ടാബിന് വില 15,999 രൂപയാണ്. 16 ജിബി കിന്റെല്‍ എച്ഡി 8.9 ന് വില 21,999 രൂപയുമാണ്.
1280×800 റസലൂഷനുള്ള ടാബിന് 7 ഇഞ്ചാണ് വലുപ്പം. 395 ഗ്രാമാണ് ഇതിന്റെ ഭാരം. വേഗത്തിലുള്ള ഡൗണ്‍ലോഡിങ്ങിനും സ്‌ക്രീമിങിനുമായി ഡ്യുയല്‍ ബാന്റും ഡ്യുയല്‍ ആന്റിന വൈഫൈയുമുള്ള ലോകത്തിലെ ആദ്യ ടാബെന്നാണ് ആമസോണിന്റെ അവകാശവാദം. 1.2 GHz ഡ്യുയല്‍ കോര്‍ ആണ് പ്രൊസസ്സര്‍. ഇതിന്റെ മുന്‍ ക്യാമറയും ഹൈ ഡെഫനിഷനാണ്. 16 ജിബിക്ക് 15,999 രൂപയാണ് വിലയെങ്കില്‍ 32 ജിബിക്ക് 18,999 രൂപയാണ് വില.
അതേസമയം കിന്റെല്‍ എച്ഡി 8.9 യ്ക്ക് 8.9 ഇഞ്ചാണ് സ്‌ക്രീന്‍ വലുപ്പം. 1.5GHz ഡ്യുയല്‍ കോറാണ് ഇതിലെ പ്രൊസസ്സര്‍. ഇതിലെ 32 ജിബി ടാബിന് 25,999 രൂപയാണ് വില. രണ്ട് ടാബുകളും അന്‍ഡ്രോയിഡ് 4.0.3 വേര്‍ഷനിലാണ് പ്രവര്‍ത്തിക്കുക. ആമസോണ്‍ ക്ലൗഡ് സര്‍വ്വറില്‍ അണ്‍ലിമിറ്റഡ് സറ്റോറേജും ആമസോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 27 ന് ആമസോണ്‍ കിന്റെല്‍ ടാബുകള്‍ വിപണിയിലെത്തും.
Follow our blog on Twitter, become a fan on Facebook. Stay updated via RSS


