കുഞ്ഞിന്റെ കരച്ചില്‍ സഹിക്കാന്‍ കഴിയാതെ അച്ഛന്‍ കുഞ്ഞിനെ ഫ്രീസറില്‍ അടച്ചു
By smug - Saturday, June 15, 2013
ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ കഴിയാതെ വന്നപ്പോള്‍ അച്ഛന്‍ ഒരു മണിക്കൂറോളം കുഞ്ഞിന്റെ ഫ്രീസറില്‍ പൂട്ടിവെച്ചു. അമേരിക്കയിലെ 25കാരനായ ടൈലര്‍ ജെയിംസ് ആണ് സ്വന്തം പെണ്‍കുഞ്ഞിനോട് ഈ ക്രൂരത കാണിച്ചത്. 10 ഡിഗ്രി തണുപ്പിലാണ് കുഞ്ഞിനെ ഇയാള്‍ ഫ്രിഡ്ജിലെ ഫ്രീസറിലടച്ചിട്ടത്. കുഞ്ഞിന്റെ ആരോഗ്യകാര്യത്തില്‍ ആശങ്കയുണ്ടെങ്കിലും ജീവന്‍ നിലനിര്‍ത്താന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഭാര്യ പുറത്തുപോയപ്പോള്‍ ജയിംസിനെ ആയിരുന്നു കുഞ്ഞിനെ നോക്കാന്‍ ഏല്പിച്ചത്. കുഞ്ഞ് കരയാന്‍ തുടങ്ങിയപ്പോഴാണ് ഉറക്കച്ചടവിലായിരുന്ന ജയിംസിന് ഇങ്ങനെയൊരു ‘ബുദ്ധി’ തോന്നിയത്. ഫ്രീസറിലടക്കുന്ന സമയത്ത് ഡയപ്പര്‍ മാത്രമാണ് കുഞ്ഞ് ധരിച്ചിരുന്നത്. ഒരു മണിക്കൂറിനു ശേഷം ഭാര്യ തിരികെയെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ഉടന്‍ തന്നെ അയല്‍ക്കാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഫ്രീസറില്‍ നിന്നും എടുക്കുമ്പോള്‍ കുഞ്ഞു തണുത്തു മരവിച്ചു പോയിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു.
ബാല പീഡനപ്രകാരം ഇയാളെ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. നാട്ടുകാര്‍ ഇയാളെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചത് പിന്നീട് പോലിസ് ഇടപെട്ടാണ് തണുപ്പിച്ചത്.
Follow our blog on Twitter, become a fan on Facebook. Stay updated via RSS


