Advertisement

Latest News

സംസ്ഥാനസര്‍ക്കാരിലെ സിനിമാ വകുപ്പാണ് ശാലുമേനോനെ സെന്‍സര്‍ബോര്‍ഡിലേക്ക് ശുപാര്‍ശ ചെയ്തത്.

By smug - Monday, June 17, 2013

ശാലുമേനോന്‍ ഇപ്പോഴും ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം സോളാര്‍ തട്ടിപ്പു കേസില്‍ ആരോപണ വിധേയയായ സീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലുമേനോന്‍ ഇപ്പോഴും സെന്‍സര്‍ബോര്‍ഡ് അംഗം. സംസ്ഥാനസര്‍ക്കാരിലെ സിനിമാ വകുപ്പാണ് ശാലുമേനോനെ സെന്‍സര്‍ബോര്‍ഡിലേക്ക് ശുപാര്‍ശ ചെയ്തത്. സര്‍ക്കാറിന്റെ നോമിനേഷന്‍ പരിഗണിച്ച് കേന്ദ്രസര്‍ക്കാരാണ് ശാലുമേനോനെ സെന്‍സര്‍ ബോര്‍ഡില്‍ നിയമിച്ചത്. സോളാര്‍ തട്ടിപ്പു കേസില്‍ ആരോപണ വിധേയയായ സീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലുമേനോനെ പ്രതിയാക്കാന്‍ തീരുമാനിച്ചിരുന്നു. തട്ടിപ്പില്‍ പങ്കുണ്ടെന്ന് വ്യക്തമായ തെളിവുലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ ശാലുവിനെ പ്രതിയാക്കാന്‍ തമ്പാനൂര്‍ പോലീസ് നീക്കം ആരംഭിച്ചത്. പ്രവാസിമലയാളി റാഫിക്ക് അലി എന്ന തിരുവനന്തപുരം മണക്കാട് സ്വദേശിയുടെ പരാതിയെ തുടര്‍ന്നാണ് ശാലു മേനോനെ കേസില്‍ പ്രതിയാക്കുക. തമിഴ്‌നാട്ടില്‍ വിന്‍ഡ്മില്‍ സ്ഥാപിച്ചു നല്‍കാം എന്ന് വാഗ്ദാനം നല്‍കി ബിജു റാഫിക്ക് അലിയില്‍ നിന്ന് 70 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. മൂന്നു തവണയായി ഈ 70 ലക്ഷം രൂപ കൈപ്പറ്റാന്‍ ബിജു എത്തുമ്പോള്‍ ശാലു മേനോനും ഒപ്പം ഉണ്ടായിരുന്നു. ഈ തട്ടിപ്പില്‍ ശാലു മേനോനും വ്യക്തമായ പങ്കുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതിചേര്‍ക്കുന്നത്.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement