Advertisement

Latest News

ആരാണ് ബീന മാധവൻ ?

By smug - Monday, June 17, 2013

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് രേഖകള്‍ തെളിയിക്കുന്നു. ബിജു രാധാകൃഷ്ണനെ നേരത്തെ തന്നെ പിടിക്കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 2010ല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം ബിജു രാധാകൃഷ്ണനെ നേരത്തെ തന്നെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും വ്യക്തമാണ്. കേസിലെ പിടികിട്ടാപ്പുള്ളി ബിജു രാധാകൃഷ്ണനെ കണ്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ നിയമസഭയില്‍ സമ്മതിച്ചിരുന്നു. എന്നാല്‍, താന്‍ ബിജുവിനെ കാണുമ്പോള്‍ പിടികിട്ടാപ്പുള്ളി ആയിരുന്നില്ലെന്നും ഇതിനാല്‍ ബിജുവിനെ കണ്ടതില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 2010ല്‍ തന്നെ വിവിധ സ്ഥലങ്ങളില്‍ സരിതക്കും ബിജുവിനുമെതിരെ കേസെടുത്തിരുന്നു. ഇരുവരും ഒളിവില്‍ പോയതാണെും അന്നത്തെ പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. ഇത്തരൊരു റിപ്പോര്‍ട്ട് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഇരുവരും ഒളിവില്‍ കഴിയുകയാണെും ഈ റിപ്പോര്‍ട്ടിലുണ്ട്. ഇവര്‍ രണ്ടു പേരും തട്ടിപ്പിനായി വിവിധ പേരുകളില്‍ വ്യാജ വിലാസത്തില്‍ പ്രത്യക്ഷപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. തന്റെ ഓഫീസിലെ സുതാര്യത ചിലര്‍ ദുരുപയോഗം ചെയ്തെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണുകള്‍ ദുരുപയോഗം ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടക്കും. തട്ടിപ്പിന് കൂട്ടുനിന്നവരെ പുറത്താക്കിയിട്ടുണ്ട്. തട്ടിപ്പ് കേസ് ഗൌരവമുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ രാജിവെക്കാന്‍ തയ്യാറല്ല. രാജിവെക്കേണ്ട സാഹചര്യം ഇപ്പോഴില്ല്ല. തന്റെ സ്ഥാനത്ത് നിന്ന് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ എത്രെയും പെട്ടെന്ന് സ്ഥാനമൊഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനെ എറണാകുളം ഗസ്റ്റ്ഹൗസില്‍ വച്ച് താന്‍ കണ്ടതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ സമ്മതിച്ചു. ബിജുവുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എം.ഐ. ഷാനവാസ് പറഞ്ഞു വിട്ടതനടുസരിച്ച് കൊച്ചിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഒരു കമ്പനി എക്‌സിക്യൂട്ടീവ് തന്നെ കാണണമെന്നാണ് അദ്ദേഹം പറഞ്ഞു. പ്രമുഖ മാധ്യമ സ്ഥാപനത്തിലെ ജീവനക്കാരന്‍ ഒപ്പം ഉണ്ടായിരുന്നു. കുടുംബ പ്രശ്‌നങ്ങളാണ് ബിജുവുമായി സംസാരിച്ചതെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. അന്ന് ബിജു പിട്ടികിട്ടാപ്പുള്ളി ആയിരുന്നില്ല. അയാള്‍ കേസില്‍ പ്രതിയാണെന്ന് അറിയാന്‍ മേലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സോളാര്‍പാനല്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി ബിജുരാധാകൃഷ്ണന്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍. . ഫോണ്‍ വിളിച്ചു എന്നത് കൊണ്ട് ഒരാള്‍ കുറ്റവാളിയാകില്ലെന്നും എന്ത് സംസാരിച്ചു എന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ബിജു രാധാകൃഷ്ണന്‍ തന്നോട് കുടുംബപരമായ കാര്യങ്ങളാണ് സംസാരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഗ്യാന്‍ ഭവനില്‍ വെച്ച് സരിതയെ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിലാണ് മുഖ്യമന്ത്രി വിശദീകരണം നല്‍കിയത്. പ്രതിപക്ഷത്തിന്റെ പ്രമേയത്തെ തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് എഡിജിപിയെ ചുമതലപ്പെടുത്തി. സോളാര്‍ തട്ടിപ്പ് വിവാദത്തില്‍ ചേര്‍ന്ന നിയമ സഭ സമ്മേളനത്തില്‍ പ്രതിപക്ഷം പ്രക്ഷോഭാവസ്ഥയാണ് സൃഷ്ടിക്കുന്നത്.മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷം നടുത്തളത്തിലിറങ്ങി സഭ സ്തംഭിപ്പിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭയ്ക്ക് പുറത്ത് അതീവ സുരക്ഷ ഏര്‍പ്പെടുത്തി.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement