Advertisement

Latest News

തെറ്റയില്‍ ദൃശ്യങ്ങള്‍ ഒറിജനലെന്ന് പ്രാഥമിക നിഗമനം

By smug - Saturday, June 29, 2013

കൊച്ചി: ലൈംഗീക ആരോപണത്തില്‍ ജോസ് തെറ്റയില്‍ എംഎല്‍എയ്‌ക്കെതിരായ യുവതി നല്‍കിയ ദൃശ്യങ്ങള്‍ ഒറിജനലാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് യുവതി പോലീസിന് കൈമാറിയിരുന്നത്. പോലീസിന് ലഭിച്ച വീഡിയോയില്‍ ചിലയിടങ്ങളില്‍ എഡിറ്റിംഗ് നടന്നിട്ടുണ്‌ടെങ്കിലും ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്തതല്ലെന്നും പോലീസ് കണ്‌ടെത്തി. അതേസമയം, ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പിക്കാനായി തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്നും പോലീസ് പറഞ്ഞു. ദൃശ്യങ്ങള്‍ അടങ്ങിയ ലാപ്‌ടോപ്പും വെബ്കാമും തെറ്റയിലിന് തിരികെ നല്‍കിയെന്ന് യുവതി കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു ഒറിജനല്‍ ദൃശ്യങ്ങള്‍ ചോദിച്ചപ്പോഴാണ് ഇവ സുരക്ഷിതമായി സൂക്ഷിക്കാമെന്ന് പറഞ്ഞ് ജോസ് തെറ്റയില്‍ തന്നെ വാങ്ങിയതായി യുവതി വെളിപ്പെടുത്തിയത്.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement