Advertisement

Latest News

സൂര്യ ടി.വി സംപ്രേഷണം വിവാദ റിയാലിറ്റി ഷോ ‘മലയാളി ഹൗസി’നെതിരെ ‘ബിഗ്‌ ബോസ്’ റിയാലിറ്റി ഷോ നിര്‍മ്മാതാക്കളായ ‘എന്‍ഡമോള്‍ ഗ്രൂപ്പ്‌’

By smug - Saturday, June 29, 2013


-->

-->
മുംബൈ : സൂര്യ ടി.വി സംപ്രേഷണം വിവാദ റിയാലിറ്റി ഷോ ‘മലയാളി ഹൗസി’നെതിരെ ‘ബിഗ്‌ ബോസ്’ റിയാലിറ്റി ഷോ നിര്‍മ്മാതാക്കളായ ‘എന്‍ഡമോള്‍ ഗ്രൂപ്പ്‌’ രംഗത്ത്‌. ‘ബിഗ്‌ ബോസ്’ ഷോയുടെ പകര്‍പ്പായ മലയാളീ ഹൗസ് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് എന്‍ഡമോള്‍ ഗ്രൂപ്പ് ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മലയാളീ ഹൗസ്‌ നിര്‍മ്മാതാക്കളായ സണ്‍ നെറ്റ്വര്‍ക്ക്, വേദാര്‍ത്ഥ എന്റര്‍ടെയിന്‍മെന്റ്, രണ്ടു മുന്‍ എന്‍ഡമോള്‍ ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയാണ് എന്‍ഡമോള്‍ ഗ്രൂപ്പ്‌ ബോംബെ ഹൈക്കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്തത്. മലയാളീ ഹൗസ് റിയാലിറ്റി ഷോ ‘ബിഗ്‌ ബോസ് റിയാലിറ്റി ഷോയുടെ തനി പകര്‍പ്പാണ്. അതിനാല്‍ പകര്‍പ്പവകാശ ലംഘനനിയമപ്രകാരം മലയാളി ഹൗസിന്റെ നിര്‍മ്മാണവും, സംപ്രേഷണവും തടയണമെന്ന് എന്‍ഡമോള്‍ ഹര്‍ജ്ജിയില്‍ ആവശ്യപ്പെടുന്നു.
-->
മലയാളീ ഹൗസ് റിയാലിറ്റി ഷോ ‘ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തനി പകര്‍പ്പാണ്. അതിനാല്‍ പകര്‍പ്പവകാശ ലംഘന നിയമപ്രകാരം മലയാളി ഹൗസിന്റെ നിര്‍മ്മാണവും, സംപ്രേഷണവും തടയണമെന്ന് എന്‍ഡമോള്‍ ഹര്‍ജ്ജിയില്‍ ആവശ്യപ്പെടുന്നു. മാത്രമല്ല 10 കോടി രൂപ നഷ്ടപരിഹാരവും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. മലയാളീ ഹൗസ് നിര്‍മ്മാതാക്കളായ സണ്‍ നെറ്റ് വര്‍ക്ക്, വേദാര്‍ത്ഥ എന്റര്‍ടെയിന്‍മെന്റ്, രണ്ടു മുന്‍ എന്‍ഡമോള്‍ ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയാണ് എന്‍ഡമോള്‍ ഗ്രൂപ്പ് ബോംബെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
മുംബൈയിലെ പ്രമുഖ അഭിഭാഷകരായ നായിക് ആന്‍ഡ് കമ്പനി മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. എന്‍ഡമോള്‍ ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡിലെ രണ്ട് ജീവനക്കാര്‍ വേദാര്‍ത്ഥയില്‍ ജോലിയില്‍ പ്രവേശിച്ചെന്നും, ഇവര്‍ ബിഗ് ബോസിന്റെ പല രഹസ്യവിവരങ്ങളും മലയാളി ഹൗസിനായി കൈമാറിയെന്നും ഹര്‍ജിയില്‍ എന്‍ഡമോള്‍ ആരോപിക്കുന്നുണ്ട്. ഇവര്‍ ബിഗ് ബോസിന്റെ പ്രൊഡക്ഷന്‍ ടീമില്‍ ക്രീയേറ്റീവ് കണ്‍സള്‍ട്ടന്റ്, വൈസ് പ്രസിഡന്റ് തസ്തികളില്‍ ജോലി ചെയ്തിരുന്നവരാണ്.
കമ്പനിയുടെ കോര്‍പ്പറേറ്റ് ഡവലപ്പ്‌മെന്റ് സ്ട്രാറ്റജി വിഭാഗം തലവനായി പ്രവര്‍ത്തിച്ചിരുന്ന ഒരു മുന്‍ ജീവനക്കാരനാണ് സണ്‍ ടിവി ക്ക് വേണ്ടി മലയാളീ ഹൗസിന്റെ സംപ്രേഷണാവകാശം നേടിയെടുക്കാന്‍ സഹായിച്ചതെന്നും ഹര്‍ജ്ജിയില്‍ ആരോപിക്കുന്നു. 1999ലാണ് എന്‍ഡമോള്‍ നെതര്‍ലാന്‍ഡ് ബി.വി. എന്ന ടെലിവിഷന്‍ കമ്പനി ബിഗ് ബ്രദര്‍ എന്ന പേരില്‍ നൂതനമായ ഫോര്‍മാറ്റില്‍ റിയാലിറ്റി ഷോ അവതരിപ്പിച്ചത്. ഉയര്‍ന്ന ടിആര്‍പി റേറ്റിംഗും പ്രക്ഷേക ശ്രദ്ധയും നേടിയ പരിപാടിയുടെ അനുകരണം 43 രാജ്യങ്ങളില്‍ പിന്നീട് നിര്‍മിച്ചിരുന്നു. ഇതിന്റെ ഇന്ത്യന്‍ പതിപ്പാണ് കളേഴ്‌സ് ടി.വിയില്‍ സംപ്രേഷണം ചെയ്തുവരുന്ന ‘ബിഗ് ബോസ്’. എന്തായാലും ഇപ്പോള്‍ മലയാളിഹൗസില്‍ താമസിക്കുന്നവര്‍ വീട്ടിലേക്ക് ഉടന്‍ തന്നെ പോകേണ്ടിവരുമോയെന്ന് താമസിയാതെ അറിയാം. അതേസമയം ഇതിനെതിരേ സൂര്യാ ടിവിയുടെ പ്രതികരണം എന്തായിരിക്കുമെന്നും കാത്തിരുന്ന് കാണാം.
-->

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement