സരിതയുമായി ബന്ധമില്ല; ഗണേഷ്‌കുമാര്‍
By smug - Saturday, June 15, 2013
ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍മാരായ കമലേഷും ഭാര്യ പ്രജുലയും ക്ഷണിച്ചിട്ട് ഒരിക്കല്‍ മാത്രമാണ് കൊയമ്പത്തൂരില്‍ പോയതെന്ന് ഗണേഷ്‌കുമാര്‍. നാലുവര്‍ഷത്തിനിടെ ഒരിക്കലേ കൊയമ്പത്തൂരില്‍ പോയിട്ടുള്ളൂ എന്നിട്ടും തനിക്കെതിരെ ചാനലില്‍ വാര്‍ത്ത വന്നപ്പോള്‍ ഇവര്‍ എതിര്‍ത്തില്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും ഗണേഷിന്റെ അച്ഛനുമായ ആര്‍.ബാലകൃഷ്ണപ്പിള്ളയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
കൊയമ്പത്തൂരില്‍ ഗണേഷ്‌കുമാര്‍ സരിതക്കൊപ്പം ഗ്രാന്‍ഡ് റീജ്യന്‍സി ഹോട്ടലില്‍ കഴിഞ്ഞെന്ന് സരിതയുടെ ഭര്‍ത്താവ് ബിജു രാധാകൃഷ്ണന്‍ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വിശദീകരണവുമായി ഗണേഷ്‌കുമാറും ബാലകൃഷ്ണപ്പിള്ളയും കൊട്ടാരക്കരയില്‍ സംയുക്ത വാര്‍ത്താസമ്മേളനം വിളിച്ചത്.
സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിതാ എസ്.നായരെ മന്ത്രി ആയിരിക്കുമ്പോഴോ അല്ലാത്തപ്പോഴോ കെ.ബി.ഗണേശ്കുമാര്‍ അങ്ങോട്ട് വിളിക്കുകയോ സരിത ഇങ്ങോട്ട് വിളിക്കുകയോ ചെയ്തിട്ടില്ലെന്ന് കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ന്യായമായ കാര്യങ്ങളില്‍ പാര്‍ട്ടി ഗണേശിനെ സംരക്ഷിക്കും. ഗണേശിനെതിരായ ആരോപണം അവാസ്തവമാണെന്നും പിള്ള പറഞ്ഞു.
നാലു വര്‍ഷത്തിനിടെ ഒരിക്കലേ ഗണേശ് കോയമ്പത്തൂരില്‍ പോയിട്ടുള്ളൂ. കോയമ്പത്തൂരില്‍ പോയത് എന്‍.എസ്.എസിന്റെ പരിപാടിയില്‍ പങ്കെടുക്കാനായിട്ടുണ്ട്. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍മാരായ കമലേഷും ഭാര്യ പ്രജുലയുമാണ് മുറി സൗകര്യപ്പെടുത്തിയത്. രണ്ടാമതൊരു തവണ കോയന്പത്തൂരില്‍ പോയെന്ന് തെളിയിച്ചാല്‍ ഗണേശ് പൊതുജീവിതം അവസാനിപ്പിക്കും. ഗണേശിന്റെ വീട്ടില്‍ സോളാര്‍ പാനല്‍ വച്ചത് സരിതയുടെ കമ്പനിയല്ലെന്നും പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആരോപണങ്ങള്‍ക്ക് പിന്നില്‍ താന്‍ വീണ്ടും വനം മന്ത്രി ആകരുതെന്ന് ആഗ്രഹിക്കുന്ന വനംലോബിയുണ്ടെന്ന് ഗണേഷ്‌കുമാര്‍ ആരോപിച്ചു. ഇപ്പോഴുണ്ടായ സംഭവങ്ങളില്‍ വേദനയുണ്ട്. മാധ്യമങ്ങള്‍ തന്റെ വ്യക്തിജീവിതത്തെ വേട്ടയാടുകയാണ്. മൂന്ന് തവണ ഒഴിഞ്ഞു മാറിയ പരിപാടിക്ക് കൊയമ്പത്തൂരിലേക്ക് ക്ഷണിച്ചു കൊണ്ടുപോയത് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ കമലേഷാണ്. തല മുണ്ഡനം ചെയ്തതിനെ നിയമസഭയില്‍ മ്ലേച്ഛമായ ഭാഷയില്‍ പരാമര്‍ശം ഉണ്ടായി. സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് 65,000 രൂപ സ്വന്തം അക്കൗണ്ടില്‍ നിന്നാണ് നല്‍കിയതെന്നും ഗണേഷ്‌കുമാര്‍ വ്യക്തമാക്കി.
Follow our blog on Twitter, become a fan on Facebook. Stay updated via RSS


