Advertisement

Latest News

പാകിസ്ഥാനില്‍ സ്‌ഫോടനം: 11 വിദ്യാര്‍ത്ഥിനികള്‍ കൊല്ലപ്പെട്ടു

By smug - Saturday, June 15, 2013

ഇസ്ലാമാബാദ്:പാക്കിസ്ഥാനിലെ വനിത സര്‍വകലാശാലയുടെ ബസിലുണ്ടായി സ്‌ഫോടനത്തില്‍ 11 വിദ്യാര്‍ത്ഥിനികള്‍ കൊല്ലപ്പെട്ടു 22 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. പാക്കിസ്ഥാനിലെ ക്വറ്റയില്‍ ശനിയാഴ്ച മൂന്ന്മണിയോടെയായിരുന്നു സംഭവം. സര്‍ദാര്‍ ബഹാദൂര്‍ ഖാന്‍ വനിതാ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്.
ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനികളും അധ്യാപകരുമാണ് സ്‌ഫോടനത്തില്‍പ്പെട്ടത്. സ്‌ഫോടനത്തില്‍ ബസ്സ് പൂര്‍ണമായും തകര്‍ന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ക്യാമ്പസിനുള്ളില്‍ വച്ചാണ് ആക്രമണമുണ്ടായത്.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement