Advertisement

Latest News

ജോസ് തെറ്റയിലിനെതിരെ ലൈംഗിക ആരോപണം; നിയമപരമായി നേരിടുമെന്ന് തെറ്റയില്‍

By smug - Sunday, June 23, 2013

കൊച്ചി: ജനതാദള്‍ എസ് നേതാവും എംഎല്‍എയുമായ ജോസ് തെറ്റയിലിനും, മകനും എതിരെ ലൈംഗികാരോപണം. ആലുവ സ്വദേശിനിയായ യുവതി പൊലീസില്‍ പരാതി നല്‍കി. കേസില്‍ തെറ്റയിലിനെതിരെയും മകനെതിരെയും പൊലീസ് കേസ് എടുത്തു. തെറ്റയില്‍ ഒന്നാം പ്രതിയും, മകന്‍ രണ്ടാം പ്രതിയുമായണ് കേസ് എടുത്തിരിക്കുന്നത്. എംഎല്‍എയ്ക്കെതിരെ നേരത്തെ തന്നെ ഇത്തരം ആരോപണം ഉയര്‍ന്നിരുന്നെങ്കിലും വ്യക്തമായ തെളിവില്ലാത്തതിനാല്‍ കേസ് തള്ളിക്കളയുകയായിരുന്നു.
യുവതി കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തെറ്റയിലിന്‍റെ വീട്ടില്‍ എത്തി ബഹളം വച്ചതായി വിവരം ഉണ്ടായിരുന്നു. മകനെതിരെയാണ് ഈ യുവതി ആദ്യം പരാതി ഉയര്‍ത്തിയിരുന്നത്. മകനെ കല്യാണം ആലോചിച്ച് യുവതി വീട്ടില്‍ വന്നിരുന്നെന്നും, യുവതിയെ അറിയാമെന്നും ജോസ് തെറ്റയില്‍ പറഞ്ഞു. കേസ് നിയമപരമായി നേരിടുമെന്ന് തെറ്റയില്‍ ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
യുവതിയുടെ വിശദമായ മോഴി പൊലീസ് എടുത്ത ശേഷമാണ് കേസ് എടുത്തിരിക്കുന്നതെന്നാണ് അറിയുന്നത്.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement