Advertisement

Latest News

ശല്യം സഹിക്കവയ്യാതായപ്പോഴാണ് പരാതി നല്‍കിയതെന്ന് യുവതി

By smug - Sunday, June 23, 2013

തിരുവനന്തപുരം: ഗിരീഷ്‌കുമാറിന്റേയും സുഹൃത്തുകളുടേയും ശല്യം സഹിക്കാന്‍ കഴിയാത്തത്തിനാലാണ് താന്‍ പരാതി നല്‍കിയതെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തത് കൊണ്ടാണ് മാധ്യമങ്ങളെ അറിയിച്ചതെന്നും പരാതിക്കാരിയായ യുവതി റിപ്പോര്‍ട്ടറോട് പറഞ്ഞു. ആദ്യം സൗഹൃദം സ്ഥാപിച്ച് സംസാരിച്ചു തുടങ്ങിയ ഗിരീഷ് പിന്നീട് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. തന്റെ ആദ്യ വിവാഹത്തിലെ പരാജയവും നേരത്തെ ഉണ്ടായ കേസിനെപ്പറ്റിയും വിശദമായി ഗിരീഷിനോട് പറഞ്ഞിട്ടുണ്ട്. തനിക്ക് ജോലി ലഭിച്ചതിനു ശേഷം തന്നോട് ഗിരീഷ് വിവാഹാഭ്യര്‍ത്ഥന നടത്തി. ഗിരീഷിന്റെ അമ്മയോടടക്കം ഈ വിഷയം സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഗിരീഷിന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചു. ഇതിനുശേഷം ഗിരീഷ് തന്റെ സുഹൃത്തുക്കള്‍ക്ക് ഫോണ്‍ നമ്പര്‍ നല്‍കി തന്നെ ശല്യം ചെയ്യുകയായിരുന്നു. ഗിരീഷിന്റെ വിവാഹം കഴിഞ്ഞത് വളരെ നേരത്തെ തന്നെ അറിഞ്ഞിരുന്നു. ശല്യം അധികരിച്ചതു കൊണ്ടാണ് ഇപ്പോള്‍ പരാതിയുമായി വന്നത്. ഗിരീഷ് സ്ഥിരമായി അയച്ച അശ്ലീല മെസേജിന്റെ വിശദാംശങ്ങളും യുവതി റിപ്പോര്‍ട്ടറോട് പങ്കുവെച്ചു. നിരവധിതവണ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതായും യുവതി റിപ്പോര്‍ട്ടറോട് വ്യക്തമാക്കി.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement