നടി ശാലുവുമായി തിരുവഞ്ചൂറിന് ബന്ധം
By smug - Saturday, June 29, 2013
തിരുവനന്തപുരം: ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സീരിയല്‍ നടി ശാലുമേനോനുമായി അടുത്ത ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കളില്‍ ഒരു വിഭാഗം ആരോപിക്കുന്നു. ശാലുമേനോനെ സംരക്ഷിക്കാനുള്ള ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നീക്കങ്ങളില്‍ കോണ്‍ഗ്രസിലും യുഡിഎഫിലും കടുത്ത അമര്‍ഷമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശാലുവിന്റെ വീടിന്റെ പാലുകാച്ചലിന് തിരുവഞ്ചൂര്‍ എത്തിയപ്പോള്‍ സ്വീകരിച്ചത് സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനായിരുന്നു. ശാലുവും ബിജുവും മന്ത്രിക്കിരുവശത്തുമായി നില്‍ക്കുന്ന ചിത്രവും വീഡിയോയും പുറത്താകുമെന്ന ഭീതിയിലാണ് ഈ വഴിക്കുള്ള അന്വേഷണം തിരുവഞ്ചൂര്‍ തടഞ്ഞതെന്നാണ് കരുതുന്നത്. ബിജുവിന്റെയും സരിതയുടെയും മൊഴിയിലും ശാലുവിനെതിരായ തെളിവുകളുണ്ട്. തട്ടിപ്പ് കേസില്‍ വ്യക്തമായ തെളിവുകള്‍ പുറത്തായിട്ടും ശാലുവിനെതിരെ നടപടിയെടുക്കാത്തതിനെതിരെ ചീഫ് വിപ്പ് പി സി ജോര്‍ജ് കഴിഞ്ഞ ദിവസം പരസ്യമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിലെ ഐ വിഭാഗവും എയിലെ തിരുവഞ്ചൂര്‍ വിരുദ്ധരും ഇത് ശരിവക്കുന്നുണ്ട്.
Follow our blog on Twitter, become a fan on Facebook. Stay updated via RSS