കോയമ്പത്തൂരില്‍ വനിതാപോലീസിനെ പീഡിപ്പിച്ച മജ്സ്ട്രേറ്റ് അറസ്റ്റില്‍
By smug - Saturday, June 29, 2013
-->
കോയമ്പത്തൂര്‍: വനിതാ പോലീസിനെ പീഡിപ്പിച്ച കേസില്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ സ്വദേശിനി എസ്.ഐയുടെ പരാതിയെ തുടര്‍ന്നാണ് നീലഗിരി ജില്ല സ്വദേശിയായ മജിസ്‌ട്രേറ്റ് എം തങ്കരാജിനെ(31) അറസ്റ്റ് ചെയ്തത്. പ്രതിയെ തിരുപ്പൂര്‍ ജില്ലാ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
വിവാഹ വാഗ്ദാനം നല്‍കി ഒപ്പം താമസിപ്പിച്ചിരുന്ന തന്നെ ഒഴിവാക്കി മജിസ്‌ട്രേറ്റ് മറ്റൊരു വിവാഹം കഴിച്ചുവെന്നാണ് യുവതിയുടെ പരാതി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി ഒന്നര വര്‍ഷത്തോളം കൂടെ താമസിച്ചെന്ന് യുവതി മൊഴി നല്‍കി.
വിവാഹവാഗ്ദാനം നല്‍കി സ്ത്രീയും പുരുഷനും ബന്ധപ്പെട്ടാല്‍ വിവാഹമായി കണക്കാക്കാമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് അടുത്തിടെ പുറത്തുവന്നിരുന്നു.
Follow our blog on Twitter, become a fan on Facebook. Stay updated via RSS