മന്ത്രവാദ ഉപകരണങ്ങളുടെ പരസ്യങ്ങള്‍ക്ക് ചാനലുകളില്‍ വിലക്ക്
By smug - Friday, June 14, 2013
മന്ത്രവാദ, അത്ഭുതസിദ്ധിയുള്ള ഉപകരണങ്ങളുടെ പരസ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകളില്‍ നിന്ന് നീക്കണമെന്ന് ആവാശ്യപ്പെട്ട് വാര്‍ത്താവിനിമയ മന്ത്രാലയം ചാനല്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. ഏലസ്സ്, മോതിരങ്ങള്‍, മന്ത്രനൂലുകള്‍ മറ്റു ഉപകരണങ്ങള്‍ എന്നിവയുടെ പരസ്യങ്ങള്‍ക്കെതിരെ നേരത്തെയും കേന്ദ്രം രംഗത്തുവന്നിരുന്നു.
നിലവില്‍ ചാനലുകളുടെ ഏറ്റവും വലിയ വരുമാന മാര്‍ഗം ഇത്തരം ടെലിബ്രാന്‍ഡിംഗ് പരസ്യങ്ങളാണ്. വിവിധ ചാനലുകളില്‍ ഇത്തരം പരസ്യങ്ങളുടെ എണ്ണം വര്‍ധിച്ചതോടെയാണ് കേന്ദ്രം നിയമം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. ഇത്തരം പരസ്യങ്ങള്‍ പ്രേക്ഷകര്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. നടക്കാത്ത കാര്യങ്ങള്‍ പറഞ്ഞ് പ്രേക്ഷകരില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നുണ്ടെന്നും മന്ത്രാലയം നോട്ടീസില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
ടെലിവിഷന്‍ പരിപാടികള്‍ക്കിടയിലെ പരസ്യങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ നേരത്തെ തന്നെ തീരുമാനമായിരുന്നു. പുതിയ നിയന്ത്രണത്തിന്റെ ഭാഗ്യമായി ദൈര്‍ഘ്യമേറിയ പരസ്യങ്ങള്‍ നീക്കേണ്ടിവരുമെന്നാണ് കരുതുന്നത്. പ്രേക്ഷകന് ആശ്വാസമായി ഒക്ടോബറോടെ പരസ്യ നിയന്ത്രണം വരും.
ഒരു മണിക്കൂര്‍ പരിപാടിക്കിടെ 12 മിനിറ്റിലധികം പരസ്യം പാടില്ലെന്ന ‘ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ’ (ട്രായ്) യുടെ പതിയ മാര്‍ഗനിര്‍ദേശം നാലുമാസംകൊണ്ട് നടപ്പാക്കാനാണ് ലക്ഷ്യടുന്നത്. അതേസമയം, ട്രായിയുടെ ഈ നിയന്ത്രണത്തിനെതിരെ ചാനല്‍ മേധാവികള്‍ ശക്തമായി രംഗത്തുവരുമെന്നാണ് കരുതുന്നത്.
മിക്ക വിനോദ ചാനലുകളുടെയും പരസ്യവരുമാനത്തെ കാര്യമായി ബാധിക്കുന്ന നിര്‍ദേശം എങ്ങനെ നടപ്പാക്കുമെന്ന ആലോചനയിലാണ് ടെലിവിഷന്‍ ചാനലുകള്‍. ‘അഡ്വര്‍ടൈസിങ് കോഡ് ഓഫ് ദ കേബിള്‍ ടെലിവിഷന്‍ ആക്ട്’ അനുസരിച്ച് ആ നിയമം എട്ടുവര്‍ഷമായി നിലവിലുണ്ട്.
Follow our blog on Twitter, become a fan on Facebook. Stay updated via RSS


