ഉത്തര്‍പ്രദേശില്‍ മഴ ലഭിയ്ക്കാന്‍ കുട്ടികളെ മണ്ണില്‍ കുഴിച്ചു മൂടുന്നു
By smug - Friday, June 14, 2013
കാണ്‍പൂര്‍: മഴ ലഭിക്കാനായി കുട്ടികളെ മണ്ണില്‍ കുഴിച്ചു മൂടുന്നതായി റിപ്പോര്‍ട്ട്. ഉത്തര്‍ പ്രദേശിലെ കാണ്‍പൂര്‍ ജില്ലയിലാണ് സംഭവം. അന്ധവിശ്വാസത്തിന്റെ പേരിലാണ് ഉത്തര്‍ പ്രദേശില്‍ ഇത്തരം ആചാരങ്ങള്‍ നടക്കുന്നത്. മാതാപിതാക്കള്‍ തന്നെയാണ് തങ്ങളുടെ മക്കളെ കഴുത്തറ്റം മണ്ണില്‍ കുഴിച്ചു മൂടിയത്.
മഴ ദൈവത്തെ സംതൃപ്തിപ്പെടുത്താനാണ് കാണ്‍പൂര്‍ ജില്ലയിലെ ഗ്രാമങ്ങളില്‍ സ്ത്രീകള്‍ തങ്ങളുടെ മക്കളെ മണ്ണില്‍ കുഴിച്ചു മൂടുന്നത്. ഇത്തരത്തില്‍ മണ്ണിനടിയില്‍ കുഴിച്ചുമൂടിയ കുട്ടികള്‍ക്ക് ചുറ്റുമിരുന്ന ഗ്രാമവാസികള്‍ പ്രത്യേക പാട്ടുകളും പാടും. മഴ ദൈവത്തോട് തങ്ങളില്‍ കനിവുണ്ടായി മഴ തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഗാനം.
മൂന്ന് വര്‍ഷത്തോളമായി ഉത്തര്‍ പ്രദേശിലെ കാണ്‍പൂര്‍ ജില്ലയില്‍ മഴ ലഭിച്ചിട്ട്. കുഞ്ഞുങ്ങളെ മണ്ണില്‍ കുഴിച്ചു മൂടി പ്രാര്‍ത്ഥിച്ചാല്‍ വേഗത്തില്‍ മഴ ലഭിക്കുമെന്നാണ് ഗ്രാമ വാസികളുടെ വിശ്വാസം. എന്നാല്‍ ഉരുകി ഒലിക്കുന്ന ചൂടില്‍ കൈകളുയര്‍ത്തി സഹായം അഭ്യര്‍ത്ഥിക്കാന്‍ പോലും കഴിയാത്ത നിലയിലാണ് കുട്ടികള്‍.. കഴുത്തറ്റം മണ്ണിനടിയിലെ ചൂടിലും തലയ്ക്കുമുകളില്‍ ഗാഢമായ ചൂടുമായാണ് ഇവര്‍ മഴ ദൈവങ്ങളെ സംതൃപ്തിപ്പെടുത്താന്‍ ആചാരമനുഷ്ടിക്കുന്നത്.
Follow our blog on Twitter, become a fan on Facebook. Stay updated via RSS


