Advertisement

Latest News

മമ്മൂട്ടി ഫാന്‍സ് പണി കൊടുത്തു; നസ്രിയ ഫേസ്ബുക്കില്‍ വെറുക്കപ്പെട്ടവള്‍

By smug - Sunday, June 16, 2013

ഇന്നലെ കയറി വന്നൊരു പീക്കിരി പെണ്ണ് കാലങ്ങളായി കിരീടം വെച്ച രാജാക്കന്മാര്‍ ആയി തന്നെ ഇരിക്കുന്ന സൂപ്പര്‍ താരങ്ങള്‍ക്ക് പണി കൊടുത്താല്‍ അവരുടെ ഫാന്‍സിനത് സഹിക്കാന്‍ കഴിയുന്ന കാര്യമാണോ? നടി നസ്രിയ നസിം ഈയിടെ തന്റെ പേരില്‍ ഉള്ള ഫേസ്ബുക്ക് പേജുകള്‍ എല്ലാം മെര്‍ജ് ചെയ്തു ഒന്നാക്കി മാറ്റിയിരുന്നു. ആ പ്രവര്‍ത്തിയില്‍ ഞെട്ടിയത് മമ്മൂട്ടി ഫാന്‍സ്‌ ആണ്. 6 ലക്ഷം ലൈക്ക്‌ ഒറ്റ ദിവസം കൊണ്ട് കീശയിലാക്കിയ നസ്രിയ സൂപ്പര്‍ താരം മമ്മൂട്ടിയുടെ പേജിനെ കടത്തി വെട്ടുകയായിരുന്നു.6 ലക്ഷത്തില്‍ താഴെ ആയിരുന്നു അന്ന് മമ്മൂട്ടിയുടെ ലൈക്കുകളുടെ എണ്ണം.
ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ഫാന്‍സ്‌ അടങ്ങിയിരിക്കുമോ? അവര്‍ താരത്തിന്റെ ലൈക്ക് രണ്ടു മൂന്ന് ദിവസങ്ങള്‍ കൊണ്ട് വര്‍ധിപ്പിച്ചത് പതിനായിരക്കണക്കിന് ലൈക്കുകള്‍ ആണ്. കൂടാതെ നസ്രിയക്കെതിരെ ഐ ഹേറ്റ് നസ്രിയ എന്ന പേരില്‍ നാലോ അഞ്ചോ ഫേസ്ബുക്ക് പേജുകളും അവരിറക്കി. സംഗതി ക്ലിക്കായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. പാവം നസ്രിയ ഇപ്പോള്‍ ഫേസ്ബുക്കിലെ വെറുക്കപ്പെട്ടവളാണ്.
Asian-elephant-trained-to-swim-2
7.89 ലക്ഷത്തിലേറെ ലൈക്കുകളുമായി മോഹന്‍ലാലാണ് മലയാള താരങ്ങളില്‍ ഫേസ്ബുക്കില്‍ മുന്നിലുള്ളത്. എന്നാല്‍ മമ്മൂട്ടിക്കൊപ്പം മോഹന്‍ലാലിനും നസ്‌റിയ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നതാണ് വസ്തുത. വര്‍ഷങ്ങള്‍കൊണ്ട് മമ്മൂട്ടിയും മോഹന്‍ലാലും നേടിയെടുത്ത ഫേസ്ബുക്ക് ലൈക്കുകള്‍ ചെറിയൊരു സൂത്രപണിയിലാണ് നസ്‌റിയ നേടിയത്.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement